വനിതകള്‍ക്ക് ഇനി സ്വതന്ത്രമായി സഞ്ചരിക്കാം; പുരുഷ രക്ഷകര്‍തൃത്വ നിയമത്തില്‍ ഇളവുമായി സൗദി; അപേക്ഷിക്കുന്ന ഏതൊരു സൗദി പൗരനും പാസ്‌പോര്‍ട്ട് അനുവദിക്കുമെന്ന് സര്‍ക്കാര്‍

വനിതകള്‍ക്ക് ഇനി സ്വതന്ത്രമായി സഞ്ചരിക്കാം;  പുരുഷ രക്ഷകര്‍തൃത്വ നിയമത്തില്‍ ഇളവുമായി സൗദി; അപേക്ഷിക്കുന്ന ഏതൊരു സൗദി പൗരനും പാസ്‌പോര്‍ട്ട് അനുവദിക്കുമെന്ന് സര്‍ക്കാര്‍

വനിതകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നതിന്റെ ഭാഗമായി പുരുഷ രക്ഷകര്‍തൃത്വ നിയമത്തില്‍ ഇളവു നല്‍കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. 18 വയസിനു മുകളില്‍ പ്രായമുള്ള യുവതീ യുവാക്കളെ കുടുംബത്തിലെ നിര്‍ദ്ദിഷ്ട പുരുഷ അംഗത്തിന്റെ അനുമതി കൂടാതെ സഞ്ചരിക്കാന്‍ അനുവദിക്കുന്നതാണ് ഈ ഇളവ്. സൗദിയെ സംബന്ധിച്ച് വിപ്ലവകരമായ മാറ്റമായിരിക്കും ഇത്.

അപേക്ഷ സമര്‍പ്പിക്കുന്ന ഏതൊരു സൗദി പൗരനും പാസ്‌പോര്‍ട്ട് അനുവദിക്കുമെന്ന് സര്‍ക്കാര്‍ ഇന്നലെ അറിയിച്ചു. തീരുമാനം പ്രാബല്യത്തിലായതോടെ പാസ്‌പോര്‍ട്ട് ലഭിച്ച 21 വയസിനു മുകളില്‍ പ്രായമുള്ള ഏതൊരു സ്ത്രീക്കും രക്ഷകര്‍ത്താവായ പുരുഷന്റെ സമ്മതമില്ലാതെ തന്നെ രാജ്യം വിടാന്‍ സാധിക്കും. എന്നാല്‍ സ്ത്രീകളുടെ വിവാഹവുമായും ജോലിയുമായും ബന്ധപ്പെട്ട പുരുഷ രക്ഷകര്‍തൃത്വ നിയമങ്ങളില്‍ മാറ്റമില്ലാതെ തുടരും.

കുടുംബത്തില്‍ നിന്ന് രക്ഷപ്പെട്ട് നിരവധി സ്ത്രീകള്‍ വിദേശങ്ങളില്‍ അഭയം തേടുന്ന സംഭവങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് സൗദി സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നത്. പുരുഷ രക്ഷിതാവിന്റെ അനുമതിയില്ലാതെ സൗദിയില്‍ സ്ത്രീകള്‍ക്ക് സഞ്ചരിക്കാനോ, വിവാഹം ചെയ്യാനോ ജോലി ചെയ്യാനോ സാധിക്കില്ല. സ്ത്രീകള്‍ രാജ്യത്തെ ഏതെങ്കിലും വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്താല്‍ അക്കാര്യം പുരുഷ രക്ഷകര്‍ത്താക്കളുടെ ശ്രദ്ധയില്‍ പെടുത്തുന്ന സര്‍ക്കാര്‍ ആപ്പ് പോലും നിലവിലുണ്ട്. അതുകൊണ്ടുതന്നെ പുതിയ നീക്കം വിപ്ലവകരം എന്ന് വിലയിരുത്തപ്പെടുന്നു.

Other News in this category



4malayalees Recommends