സൗദിയില്‍ വിദേശി അക്കൗണ്ടന്റുമാര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം സെപ്റ്റംബര്‍ ഒന്നു മുതല്‍; 2020ഓടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ 20,000 അക്കൗണ്ടിംഗ് തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കാനും നീക്കം

സൗദിയില്‍ വിദേശി അക്കൗണ്ടന്റുമാര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം സെപ്റ്റംബര്‍ ഒന്നു മുതല്‍;  2020ഓടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ 20,000 അക്കൗണ്ടിംഗ് തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കാനും നീക്കം

സൗദിയില്‍ അക്കൗണ്ടന്റ് ജോലി ചെയ്യുന്ന വിദേശികള്‍ തൊഴില്‍ ചെയ്യാന്‍ പബ്ലിക് അക്കൗണ്ട്സ് ഓര്‍ഗനൈസേഷനില്‍ രജിസ്ട്രേഷനന്‍ പൂര്‍ത്തിയാക്കണമെന്ന നിയമം സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാകും. വ്യാജ രേഖകള്‍ ഉപയോഗിച്ച് അക്കൗണ്ടന്റായും ഓഡിറ്ററായും ജോലി ചെയ്യുന്നവരെ കണ്ടെത്താനാണ് നടപടിയെന്നാണ് വിശദീകരണം. തൊഴില്‍, സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ പുതിയ നിയമം നടപ്പാക്കുന്നത്.

അക്കൗണ്ടിങ്, ഓഡിറ്റിങ് മേഖലയില്‍ ഭാവിയിലെ പരിഷ്‌കരണം കൂടി ലക്ഷ്യംവെച്ചാണ് പുതിയ നിയമം. അക്കൗണ്ടിങ് മേഖലയില്‍ 10,000 ഉയര്‍ന്ന തസ്തികകള്‍ രാജ്യത്തുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതില്‍ പകുതിയോളം പേര്‍ വിദേശികളാണ്. നിലവില്‍ 1972 പേര്‍ അക്കൗണ്ടന്റ് ജോലിക്കായുള്ള രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ട്. പരിശോധനയില്‍ 55 പേര്‍ക്ക് മതിയായ യോഗ്യതയില്ലെന്നും കണ്ടെത്തിയിരുന്നു. 2020 അവസാനത്തോടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ 20,000 അക്കൗണ്ടിംഗ് തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.

Other News in this category



4malayalees Recommends