കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെ 15000 അംഗങ്ങള്‍; ആകെ ആസ്തി 100 ബില്യണ്‍ ഡോളറിനു മുകളില്‍; ബ്ലൂംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡെക്‌സില്‍ ലോകത്തിലെ ഏറ്റവും ധനിക കുടുംബങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയ സൗദിയിലെ അല്‍ സൗദി കുടുംബത്തെ കുറിച്ചറിയാം

കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെ 15000 അംഗങ്ങള്‍; ആകെ ആസ്തി 100 ബില്യണ്‍ ഡോളറിനു മുകളില്‍;  ബ്ലൂംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡെക്‌സില്‍ ലോകത്തിലെ ഏറ്റവും ധനിക കുടുംബങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയ സൗദിയിലെ അല്‍ സൗദി കുടുംബത്തെ കുറിച്ചറിയാം

ലോകത്തിലെ ഏറ്റവും ധനികരായ കുടുംബങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി സൗദി അറേബ്യയിലെ അല്‍ സൗദി കുടുംബം. ബ്ലൂംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡെക്‌സ് പ്രകാരമാണ് വെളിപ്പെടുത്തല്‍. അമേരിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥരായ വാള്‍ട്ടന്‍ കുടുംബമാണ് പട്ടികയില്‍ ഒന്നാമതുള്ളത്. സൗദി രാജാവിന്റെ സ്വകാര്യ ഓഫീസ് ദശാബ്ദങ്ങളായി രാജകുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്ന റോയല്‍ സ്‌റ്റൈഫെന്റിനെ അടിസ്ഥാനമാക്കിയുള്ള ഏകദേശ കണക്കാണിത്.


എല്ലാ മാസവും വിതരണം ചെയ്യുന്ന രാജ് ദിനം ഏകദേശം എണ്ണൂറ് ഡോളറിനും 27000 ഇടയില്‍ വരുമെന്നാണ് 1996 യുഎസ് എംബസിക്ക് ലഭിച്ച വിവരം എന്ന് മുമ്പ് വീക്കിലീസ് വ്യക്തമാക്കിയിരുന്നു. പ്രതിവര്‍ഷം 2 ബില്യണ്‍ ഡോളര്‍ വരും ഇത്. എന്നാല്‍ ഇതും കൃത്യമാണെന്ന് പറയാന്‍ സാധിക്കില്ല 1996 ശേഷം സ്‌റ്റൈഫന്‍സില്‍ മാറ്റം വന്നിരിക്കാന്‍ സാധ്യതയുണ്ട്. ഇതില്‍ മാറ്റമുണ്ടാകില്ല എന്ന വിശ്വാസത്തിലാണ് ബ്ലൂംബര്‍ഗ് അല്‍ സൗദ് കുടുംബത്തിന്റെ ആസ്തി കണക്കാക്കിയത്. മാത്രമല്ല, സൗദ് കുടുംബാംഗങ്ങള്‍ നടത്താന്‍ സാധ്യതയുള്ള നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനമോ പണപ്പെരുപ്പമോ മൂലം സ്‌റ്റൈഫന്‍ഡ് കൂടിയിട്ടുണ്ടെങ്കില്‍ കുടുംബത്തിന്റെ ആസ്തി ഒരു ട്രില്യണ്‍ ഡോളറിനടുത്തെത്തും. അ്ങ്ങനെ വന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും ധനികമായ രാജകുടുംബം അല്‍സൗദ് ആയിമാറുമെന്നും കണക്കുകൂട്ടലുണ്ട്.

ഇളം പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെ അല്‍ സൗദി കുടുംബത്തില്‍ ആകെ 15000 അംഗങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെയെല്ലാം കൂടി ആകെ സ്വത്തു വകകളാണ് 100 ബില്യണ്‍ ഡോളറിനു മുകളില്‍ മൂല്യം വരുന്നത്.

Other News in this category



4malayalees Recommends