സൗദിയില്‍ സിനിമാ വിപ്ലവത്തിനായി അറേബ്യന്‍ സെന്റേഴ്‌സ് - മൂവി സിനിമാസ് കരാര്‍; ഈ വര്‍ഷമവസാനത്തോടെ അറേബ്യന്‍ സെന്റേഴ്‌സിന്റെ നാല് ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ മള്‍ട്ടിപ്ലക്‌സുകള്‍ ആരംഭിക്കും

സൗദിയില്‍ സിനിമാ വിപ്ലവത്തിനായി അറേബ്യന്‍ സെന്റേഴ്‌സ് - മൂവി സിനിമാസ് കരാര്‍; ഈ വര്‍ഷമവസാനത്തോടെ അറേബ്യന്‍ സെന്റേഴ്‌സിന്റെ നാല് ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ മള്‍ട്ടിപ്ലക്‌സുകള്‍ ആരംഭിക്കും

സൗദി അറേബ്യയിലെ ഏറ്റവും വലിയ മാള്‍ നടത്തിപ്പുകാരായ അറേബ്യന്‍ സെന്റേഴ്‌സ് സൗദിയിലെ ആദ്യ പ്രാദേശിക സിനിമ ശൃംഖലയായ മൂവി സിനിമാസുമായി കരാറില്‍ ഒപ്പുവെച്ചു. 2019ന്റെ അവസാനത്തോടെ അറേബ്യന്‍ സെന്റേഴ്‌സിന്റെ നാല് ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ മള്‍ട്ടിപ്ലക്‌സുകള്‍ ആരംഭിക്കാനാണ് കരാര്‍. കരാര്‍ പ്രകാരമുള്ള ആദ്യ മള്‍ട്ടിപ്ലക്‌സ് ജിദ്ദയിലെ മാള്‍ ഓഫ് അറേബ്യയില്‍ ആരംഭിക്കും. ഇവിടെ 15 സ്‌ക്രീനുകളുള്ള മള്‍ട്ടിപ്ലക്‌സ് നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ശേഷം ദമാമിലെ നഖീല്‍ മാള്‍, മാള്‍ ഓഫ് ദഹ്രാന്‍, റിയാദിലെ അല്‍ ഹമ്ര മാള്‍, ഈ വര്‍ഷം അവസാനം റിയാദില്‍ ആരംഭിക്കാനിരിക്കുന്ന യു വാക്ക് എന്നിവിടങ്ങളിലും മൂവി സിനിമാസിന്റെ മള്‍ട്ടിപ്ലക്‌സുകള്‍ നിലവില്‍ വരും. 2020തില്‍ മൂവി സിനിമാസുമായുള്ള പങ്കാളിത്തം ഊര്‍ജിതപ്പെടുത്തുമെന്നും പത്തോളം മാളുകളില്‍ മള്‍ട്ടിപ്ലക്‌സുകള്‍ ആരംഭിക്കുമെന്നും അറേബ്യന്‍ സെന്റേഴ്‌സ് അറിയിച്ചു. അടുത്ത 24 മാസങ്ങള്‍ക്കുള്ളില്‍ എട്ട് സൗദി നഗരങ്ങളില്‍ 250 സ്‌ക്രീനുകള്‍ ആരംഭിക്കുമെന്നും ഇവര്‍ വ്യക്തമാക്കി..


മിഷന്‍ 2030 പദ്ധതിയുടെ ഭാഗമായുള്ള സര്‍ക്കാരിന്റെ ജീവിത നിലവാര പദ്ധതിയോട് അനുബന്ധിച്ചാണ് മൂവി സിനിമാസും അറേബ്യന്‍ സെന്റേഴ്‌സും കരാറില്‍ ഒപ്പുവെച്ചത്. സൗദിയിലെ 10 പ്രധാന നഗരങ്ങളിലായി 21ഓളം മാളുകളാണ് അറേബ്യന്‍ സെന്റേഴ്‌സിനുള്ളത്.

Other News in this category



4malayalees Recommends