ഹജ്ജ് തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു; പരിക്കേറ്റവരില്‍ 2 മലയാളികളും

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു; പരിക്കേറ്റവരില്‍ 2 മലയാളികളും
സൗദി അറേബ്യയിലെ മിനായില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഉത്തര്‍ പ്രദേശ് ,ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മരിച്ച ഇന്ത്യക്കാര്‍. മറ്റൊരാള്‍ ഈജിപ്ഷ്യന്‍ പൗരനാണ്.

അപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഇമ്പിച്ചി ഐഷ, കെഎംസിസിയുടെ ഹജ്ജ് വളണ്ടിയര്‍ മലപ്പുറം വേങ്ങൂര്‍ സ്വദേശി ഇഖ്ബാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹാജിമാരുമായി അസീസിയയിലേക്ക് വന്ന ബസ്സിന്റെ നിയന്ത്രണമാണ് നഷ്ടപ്പെട്ടത്. ബസ്സിനകത്തുള്ള ആര്‍ക്കും പരിക്കില്ല. ചികിത്സയിലുള്ളവര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നുണ്ട്.

Other News in this category



4malayalees Recommends