ഇക്കൊല്ലത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ന് സമാപനം; ഹാജിമാര്‍ മക്കയിലെത്തി വിടവാങ്ങല്‍ പ്രദക്ഷിണം നടത്തുന്നതോടെ തീര്‍ത്ഥാടനം പൂര്‍ത്തിയാകും

ഇക്കൊല്ലത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ന് സമാപനം; ഹാജിമാര്‍ മക്കയിലെത്തി വിടവാങ്ങല്‍ പ്രദക്ഷിണം നടത്തുന്നതോടെ തീര്‍ത്ഥാടനം പൂര്‍ത്തിയാകും

കല്ലേറു കര്‍മത്തിനു ശേഷം ഹാജിമാര്‍ മക്കയിലെത്തി വിടവാങ്ങല്‍ പ്രദക്ഷിണം നടത്തുന്നതോടെ ഇക്കൊല്ലത്തെ ഹജ്ജിനു സമാപനം. ഇന്നത്തെ കല്ലേറു കര്‍മം പൂര്‍ത്തിയാക്കിയ ശേഷം ഹാജിമാര്‍ക്ക് മിനായോട് വിട പറയാം. ഇന്നലെ കല്ലേറു കര്‍മം പൂര്‍ത്തിയാക്കി സന്ധ്യയ്ക്കു മുന്‍പു മിനായുടെ അതിര്‍ത്തി കടക്കുന്നവര്‍ മക്കയിലേക്കു തിരിച്ചിരുന്നു.


കല്ലേറു കര്‍മം സുഗമമായി നടന്നതായി സൗദി അധികൃതര്‍ അറിയിച്ചു. 25 ലക്ഷത്തോളം ഹജ് തീര്‍ഥാടകരില്‍ 3.68 ലക്ഷം പേര്‍ മക്കയിലെയും മദീനയിലെയും മിനായിലെയും ആശുപത്രികളില്‍ ചികില്‍സതേടി. 29 പേര്‍ക്ക് അടിയന്തര ഹൃദയശസ്ത്രക്രിയയും 1949 പേര്‍ക്ക് ഡയാലിസിസും നടത്തി. 2932 പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. മക്കയില്‍ അഞ്ചും അറഫയില്‍ രണ്ടും മിനായില്‍ ഒന്നും വീതം നവജാത ശിശുക്കളും പിറന്നു. ഗിനിയയില്‍ നിന്നുള്ള മൈമുന, അറഫ സംഗമത്തിനിടെ ജബലു റഹ്മ(കാരുണ്യത്തിന്റെ മല)യിലാണു മകനു ജന്മം നല്‍കിയത്. പ്രസവവേദന അനുഭവപ്പെട്ടപ്പോള്‍ സഹതീര്‍ഥാടകര്‍ സഹായത്തിനെത്തുകയായിരുന്നു. പിന്നീട് ഇവരെ ആശുപത്രിയിലേക്കു മാറ്റി. കുഞ്ഞിനു സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പേരാണിട്ടത്

Other News in this category



4malayalees Recommends