പാക്കിസ്ഥാന്റെ എംഡി, എംഎസ് ബിരുദമുള്ള ഡോക്ടര്‍മാരെ വേണ്ടെന്ന് സൗദി അറേബ്യ; പാക്കിസ്ഥാനില്‍ ഈ ബിരുദങ്ങള്‍ കാലഹരണപ്പെട്ടതെന്ന് വിലയിരുത്തല്‍

പാക്കിസ്ഥാന്റെ എംഡി, എംഎസ് ബിരുദമുള്ള ഡോക്ടര്‍മാരെ വേണ്ടെന്ന് സൗദി അറേബ്യ; പാക്കിസ്ഥാനില്‍ ഈ ബിരുദങ്ങള്‍ കാലഹരണപ്പെട്ടതെന്ന് വിലയിരുത്തല്‍

പാക്കിസ്ഥാന്റെ എംഡി, എംഎസ് ബിരുദമുള്ള ഡോക്ടര്‍മാര്‍ക്ക് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നതില്‍ നിന്നും വിലക്ക്. പാക്കിസ്ഥാനിലെ ബിരുദാനന്തര ബിരുദ പദ്ധതിയായ എംഎസ് (മാസ്റ്റര്‍ ഓഫ് സര്‍ജറി), എംഡി (ഡോക്ടര്‍ ഓഫ് മെഡിസിന്‍) എന്നിവയ്ക്ക് വളരെ വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നതാണ് ഇതിന് കാരണം. രാജ്യത്തിന്റെ ഈ നീക്കം നൂറുകണക്കിന് ഉയര്‍ന്ന യോഗ്യതയുള്ള ഡോക്ടര്‍മാരുടെ ജോലി നഷ്ടമാക്കിയിട്ടുണ്ടെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ ഭൂരിഭാഗം ഡോക്ടര്‍മാരും ജോലി ചെയ്യുന്നത് സൗദി അറേബ്യയിലാണ്. നിരവധി ഡോക്ടര്‍മാര്‍ ഇക്കാരണത്താല്‍ ജോലി ഉപേക്ഷിച്ച് പോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.


മികച്ച രീതിയിലുള്ള പരിശീലന പരിപാടിയില്ലെന്നതാണ് പാക്കിസ്ഥാന്റെ എംഎസ് / എംഡി ബിരുദം നിരസിക്കുന്നതിന് കാരണമായി സൗദി ആരോഗ്യ മന്ത്രാലയം പറയുന്നത്. സൗദിയുടെ ഈ നീക്കത്തിനു ശേഷം ഖത്തര്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സും (യുഎഇ) ബഹ്‌റൈനും സമാനമായ നടപടി സ്വീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങളില്‍ 2016ല്‍ നടന്ന സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അഭിമുഖത്തിലൂടെയാണ് മിക്ക ഡോക്ടര്‍മാരും ജോലിയില്‍ പ്രവേശിച്ചത്. ഓണ്‍ലൈനിലൂടെ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഇന്ത്യ, ഈജിപ്ത്, സുഡാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ ഡിഗ്രി അതേ രാജ്യത്തും മറ്റ് രാജ്യങ്ങളിലും സ്വീകാര്യമാണ്. എന്നാല്‍ തങ്ങള്‍ക്കെതിരെ എടുത്ത ഈ തീരുമാനം വളരെ നാണക്കേടുണ്ടാക്കിയെന്നും ജോലിനഷ്ടപ്പെട്ട ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു.


Other News in this category



4malayalees Recommends