പ്രതികൂല കാലവസ്ഥ; കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ റിയാദ് -കോഴിക്കോട് വിമാനം തിരിച്ചുവിട്ടു; തിരുച്ചിറപ്പള്ളി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങും

പ്രതികൂല കാലവസ്ഥ; കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ റിയാദ് -കോഴിക്കോട് വിമാനം തിരിച്ചുവിട്ടു;  തിരുച്ചിറപ്പള്ളി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങും
കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ റിയാദ് -കോഴിക്കോട് വിമാനം പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്നു തിരുച്ചിറപ്പള്ളി രാജ്യാന്തര വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു. ഇന്നലെ രാവിലെ എട്ടരയ്ക്കു കരിപ്പൂരിന്റെ ആകാശപരിധിയില്‍ എത്തിയെങ്കിലും കനത്ത മഴയെത്തുടര്‍ന്നു പൈലറ്റിനു റണ്‍വേ കാണാന്‍ കഴിയാതെ തിരിച്ചു വിടുകയായിരുന്നു. ഈ വിമാനം 11.25ന് 109 യാത്രക്കാരുമായി കോഴിക്കോട്ടെത്തി. ഇതിന്റെ തുടര്‍സര്‍വീസായി പന്ത്രണ്ടരയ്ക്കു ഷാര്‍ജയിലേക്കു പുറപ്പെട്ടു.</p>

പ്രതികൂല കാലാവസ്ഥയില്‍ കോഴിക്കോട്ടുനിന്നു വിമാനം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലേക്കു തിരിച്ചുവിടുന്നത് ആദ്യമായി. കോഴിക്കോട് വിമാനത്താവളം ആരംഭിച്ചതുമുതല്‍ വിമാനങ്ങള്‍ ഇറക്കാന്‍ കഴിയാതെ തിരിച്ചുവിടല്‍ പതിവായിരുന്നു. പിന്നീട് ആധുനിക സൗകര്യങ്ങള്‍ വന്നതോടെ തിരിച്ചുവിടല്‍ കുറഞ്ഞു. മൂടല്‍ മഞ്ഞിലും കനത്ത മഴയിലും വിമാനങ്ങള്‍ കൊച്ചി, കോയമ്പത്തൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കു തിരിച്ചു വിട്ടിരുന്നു. എങ്കിലും തിരിച്ചിറപ്പള്ളിയിലേക്ക് ആദ്യമായാണു കോഴിക്കോട്ടുനിന്നു വിമാനം തിരിച്ചുവിടുന്നത്.

Other News in this category



4malayalees Recommends