ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനി സൗദി അറേബ്യയിലെ ആരാംകോ; പിന്നിലാക്കിയത് ആപ്പിളും ആമസോണും ഉള്‍പ്പടെയുള്ള വന്‍കിട കമ്പനികളെ

ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനി സൗദി അറേബ്യയിലെ ആരാംകോ; പിന്നിലാക്കിയത് ആപ്പിളും ആമസോണും ഉള്‍പ്പടെയുള്ള വന്‍കിട കമ്പനികളെ

ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനി സൗദി അറേബ്യയിലെ ആരാംകോ. ആഗോളതലത്തില്‍ എണ്ണവില കുത്തനെ ഇടിഞ്ഞപ്പോഴും സൗദി അരാംകോയ്ക്ക് കോട്ടം തട്ടിയിട്ടില്ല. കഴിഞ്ഞ ആറ് മാസത്തെ ഓഹരി വിഹിതം കമ്പനി കൊടുത്തുതീര്‍ത്തുവെന്ന് അധികൃതര്‍ അറിയിച്ചു. 4600 കോടി ഡോളര്‍ ലാഭവിഹിതമാണ് ഈ വര്‍ഷം കമ്പനി കൊടുത്തുതീര്‍ത്തത്. കമ്പനിയുടെ മൊത്തം ലാഭവിഹിതത്തില്‍ 12 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരിക്കെയാണിത്. ലോകത്തെ വന്‍കിട കമ്പനികളായ ആപ്പിള്‍, ആമസോണ്‍ എന്നിവയെ എല്ലാം പിന്നിലാക്കിയാണ് സൗദി അരാംകോ ഒന്നാംസ്ഥാനത്ത് തുടരുന്നത്. ലോകത്തെ എണ്ണംപറഞ്ഞ കമ്പനികളെല്ലാം വന്‍ തകര്‍ച്ച നേരിടുകയാണ്. മിക്ക കമ്പനികളും നഷ്ടഭയം കാരണം പുതിയ നിക്ഷേപങ്ങള്‍ക്ക് മുതിരുന്നില്ല. ഈ സാഹചര്യത്തിലാണ് സൗദി അരാംകോ റിലയന്‍സില്‍ വന്‍ നിക്ഷേപം നടത്തിയത്.


Other News in this category



4malayalees Recommends