കെയര്‍ ഹോമിലെ വാക്‌സിന്‍ എടുക്കാത്തതിന്റെ പേരില്‍ ജോലി നഷ്ടമായ 40000 ത്തോളം ജീവനക്കാരെ കുറിച്ച് മിണ്ടാതെ ഹെല്‍ത്ത് സെക്രട്ടറി ; വാക്‌സിന്‍ എടുക്കാതെ ജോലിയില്‍ തുടരുക 80000 ഓളം എന്‍എച്ച്എസ് ജീവനക്കാര്‍ ; ജോലി പോയ കെയര്‍ ഹോം ജീവനക്കാര്‍ പ്രതിഷേധത്തില്

കെയര്‍ ഹോമിലെ വാക്‌സിന്‍ എടുക്കാത്തതിന്റെ പേരില്‍ ജോലി നഷ്ടമായ 40000 ത്തോളം ജീവനക്കാരെ കുറിച്ച് മിണ്ടാതെ ഹെല്‍ത്ത് സെക്രട്ടറി ; വാക്‌സിന്‍ എടുക്കാതെ ജോലിയില്‍ തുടരുക 80000 ഓളം എന്‍എച്ച്എസ് ജീവനക്കാര്‍ ; ജോലി പോയ കെയര്‍ ഹോം ജീവനക്കാര്‍ പ്രതിഷേധത്തില്
വാക്‌സിനെതിരെ പ്രതിഷേധിച്ച് സ്വീകരിക്കാന്‍ തയ്യാറായിരുന്ന എന്‍എച്ച്എസ് ജീവനക്കാരെ പിരിച്ചുവിടേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഹെല്‍ത്ത് സെക്രട്ടറി. 80000 ജീവനക്കാര്‍ തൊഴിലില്‍ തുടരും. ജീവനക്കാരുടെ ക്ഷാമം രൂക്ഷമായിരിക്കേയാണ് സാജിദ് ജാവിദ് ഈ തീരുമാനമെടുത്തിരിക്കുന്നത്.

ജോലിക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന രീതിയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒമിക്രോണ്‍ അത്ര ആശങ്കപ്പെടേണ്ട സാഹചര്യമല്ലെന്നതും ഇളവിന് കാരണമായി. എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനം മാറ്റലിനെ വിമര്‍ശിച്ചും ഒരുവിഭാഗം രംഗത്തുണ്ട്. വാക്‌സിന്‍ എത്ര പ്രധാനപ്പെട്ട കാര്യമാണെന്ന് ബോധ്യപ്പെടുത്തേണ്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തന്നെ ഇളവു നല്‍കുന്നത് തെറ്റായ കീഴ് വഴക്കമാകുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

അതിനിടെ വാക്‌സിന്‍ എടുക്കാത്തതിന്റെ പേരില്‍ ജോലി നഷ്ടമായ 40000 പേര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. കഴിഞ്ഞ നവംബറിലാണ് കെയര്‍ ഹോമില്‍ ജോലി ചെയ്യുന്നവര്‍ വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് നിര്‍ബന്ധമാക്കിയത്. ജീവനക്കാരുടെ കടുത്ത പ്രതിസന്ധിക്കിടെയാണ് പിരിച്ചുവിടല്‍ നടന്നത്. കെയര്‍ഹോം നടത്തിപ്പുകാരെ പ്രതിസന്ധിയിലാക്കിയായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇങ്ങനെ പിരിച്ചുവിട്ട കെയര്‍ഹോം നടത്തിപ്പുകാരും പുതിയ തീരുമാനത്തില്‍ പ്രതിഷേധത്തിലാണ്.


എന്‍എച്ച്എസിന് ഇളവു നല്‍കിയപ്പോള്‍ കെയര്‍ഹോമിന് ഇളവില്ലേയെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്.

വാക്‌സിന്‍ പദ്ധതിയെ സംഭവം പ്രതികൂലമായി ബാധിക്കുമെന്ന് മുന്‍ ആരോഗ്യ സെക്രട്ടറി ജെറെമി ഹണ്ട് പറഞ്ഞു. രോഗികളുടെ സുരക്ഷ ഉറപ്പാക്കാനാണ് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കിയത്. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ്.

ഏപ്രിലിന് മുമ്പായി വാക്‌സിനേഷന്‍ പൂര്‍്ത്തിയായില്ലെങ്കില്‍ പിരിച്ചുവിടുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ ആദ്യ ഡോസ് എടുക്കാനുള്ള സമയ പരിധി തീരാനിരിക്കേയാണ് ഹെല്‍ത്ത് സെക്രട്ടറി തീരുമാനം അറിയിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends