ബ്രാഡ്‌ഫോര്‍ഡില്‍ 'സുന്ദരികളെ' കണ്ടാല്‍ കമന്റടി സൂക്ഷിച്ച് മതി! ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുന്നത് സാധാരണ വേഷത്തിലെത്തിയ പോലീസുകാരോടാകാം; വഴിയിലൂടെ നടക്കാന്‍ വയ്യെന്ന വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ പട്രോളിംഗ് ശക്തം

ബ്രാഡ്‌ഫോര്‍ഡില്‍ 'സുന്ദരികളെ' കണ്ടാല്‍ കമന്റടി സൂക്ഷിച്ച് മതി! ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുന്നത് സാധാരണ വേഷത്തിലെത്തിയ പോലീസുകാരോടാകാം; വഴിയിലൂടെ നടക്കാന്‍ വയ്യെന്ന വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ പട്രോളിംഗ് ശക്തം

പൂവാലശല്യം നമ്മുടെ നാട്ടില്‍ മാത്രമല്ല അങ്ങ് ബ്രിട്ടനിലും പ്രശ്‌നം തന്നെയാണ്. ബ്രാഡ്‌ഫോര്‍ഡില്‍ വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം ലൈംഗിക അപമാനങ്ങള്‍ നേരിടാതെ വഴിയിലൂടെ നടക്കാന്‍ കഴിയുന്നില്ലെന്ന പരാതിയില്‍ സാധാരണ വേഷത്തില്‍ പട്രോളിംഗ് ശക്തമാക്കുകയാണ് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ്.


വാഹനങ്ങളില്‍ ഇരുന്ന് കടന്നുപോകുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ അനാവശ്യം വിളിച്ച് പറയുന്ന ഡ്രൈവര്‍മാരെ പൊക്കാനാണ് പോലീസ് അണ്ടര്‍കവര്‍ ഓപ്പറേഷന്‍ ആരംഭിച്ചിരിക്കുന്നത്. കാറില്‍ നിന്നും അപമാനങ്ങള്‍ ഏറ്റുവാങ്ങുന്നതായി വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടതോടെയാണ് സാധാരണ വസ്ത്രങ്ങള്‍ അണിഞ്ഞ് വനിതാ ഓഫീസര്‍മാര്‍ നഗരത്തിലൂടെ നടക്കുന്നത്.

കാറില്‍ നിന്നും അപമാനിക്കുന്ന വാക്കുകള്‍ വിളിച്ചുപറയുന്ന ഡ്രൈവര്‍മാരെ പിടിച്ചുനിര്‍ത്തുകയും, ഇവര്‍ക്ക് ഫിക്‌സഡ് പെനാല്‍റ്റി അടിച്ചുകൊടുക്കുകയോ, കോടതിയില്‍ ഹാജരാക്കി 1000 പൗണ്ട് വരെ പിഴ വാങ്ങിക്കൊടുക്കുകയോ ചെയ്യാന്‍ പോലീസിന് സാധിക്കും.

ബ്രാഡ്‌ഫോര്‍ഡിലെ ചില പുരുഷന്‍മാരാണ് ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തി പ്രദേശത്തിന് ചീത്തപ്പേര് സമ്മാനിക്കുന്നത്. പ്രശ്‌നം വ്യാപകമായതോടെ നഗരത്തില്‍ പബ്ലിക് സ്‌പേസ് പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ നടപ്പാക്കിയിരിക്കുകയാണ്. ലൈംഗികമായ ഭാഷാപ്രയോഗങ്ങള്‍, ലൈംഗിക പരാമര്‍ശങ്ങള്‍ എന്നിവ ഇതുപ്രകാരം വിലക്കിയിട്ടുണ്ട്.

ഉത്തരവ് അറിയാതെ ഈ വിധം വനിതാ ഓഫീസര്‍മാരോട് കമന്റടിച്ച ഒരു ഡ്രൈവറെ പോലീസ് പിടികൂടി. 100 പണ്ട് പിഴയോ, കോടതി നടപടികളോ ആണ് ഇയാളെ കാത്തിരിക്കുന്നത്.
Other News in this category



4malayalees Recommends