ജീവിതം പ്രതിസന്ധിയിലാകുമ്പോള്‍ ഒരു കൈസഹായം; ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് 150 പൗണ്ട് കൗണ്‍സില്‍ ടാക്‌സ് റിബേറ്റ് പ്രഖ്യാപിച്ച് ചാന്‍സലര്‍; ബാന്‍ഡ് എ മുതല്‍ ഡി വരെയുള്ളവര്‍ക്ക് ആശ്വസിക്കാം

ജീവിതം പ്രതിസന്ധിയിലാകുമ്പോള്‍ ഒരു കൈസഹായം; ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് 150 പൗണ്ട് കൗണ്‍സില്‍ ടാക്‌സ് റിബേറ്റ് പ്രഖ്യാപിച്ച് ചാന്‍സലര്‍; ബാന്‍ഡ് എ മുതല്‍ ഡി വരെയുള്ളവര്‍ക്ക് ആശ്വസിക്കാം

ജീവിതച്ചെലവ് കുതിച്ചുയരുമ്പോള്‍ കൗണ്‍സില്‍ ടാക്‌സില്‍ 150 പൗണ്ട് റിബേറ്റ് നല്‍കാന്‍ ഗവണ്‍മെന്റ്. ബാന്‍ഡ് എ മുതല്‍ ഡി വരെയുള്ള എല്ലാവര്‍ക്കും ഈ ഇളവ് ലഭിക്കുമെന്ന് ട്രഷറി വ്യക്തമാക്കി. കുറഞ്ഞ വരുമാനക്കാര്‍ക്ക് നല്‍കിവരുന്ന പിന്തുണയ്ക്ക് പുറമെയാണ് ഈ ഇളവ്.


2022/23 വര്‍ഷത്തെ കൗണ്‍സില്‍ ടാക്‌സ് ബില്ലിലാണ് റിബേറ്റ് ലഭിക്കുക. പ്രൈസ് ക്യാപ് വര്‍ദ്ധനവുകളില്‍ പകുതിയോളം കവര്‍ ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സഹായിക്കുമെന്ന് ഋഷി സുനാക് വ്യക്തമാക്കി. 150 പൗണ്ട് കൗണ്‍സില്‍ ടാക്‌സ് റിബേറ്റ് കുടുംബങ്ങള്‍ തിരിച്ച് അടയ്‌ക്കേണ്ടതില്ല.

താഴ്ന്ന വരുമാനക്കാര്‍ക്ക് പുറമെ മധ്യവരുമാനമുള്ളവരെയും സഹായിക്കുമെന്ന് സുനാക് കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടില്‍ 80% ഭവനങ്ങള്‍ക്കും ഈ നീക്കത്തിന്റെ ഗുണം ലഭിക്കും. എ മുതല്‍ ഡി വരെയുള്ള കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡുകളില്‍ പെടുന്ന വീടുകള്‍ക്ക് ഡിസ്‌കൗണ്ട് ബാധകമാകും.

മധ്യവരുമാനത്തിലുള്ളവരും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് റിബേറ്റ് 80% ഭവനങ്ങളെയും കവര്‍ ചെയ്യുന്ന വിധത്തിലാക്കുന്നതെന്ന് സുനാക് കോമണ്‍സില്‍ വ്യക്തമാക്കി. ഇതിന് പുറമെ കുറഞ്ഞ വരുമാനക്കാരെ സഹായിക്കാന്‍ 150 മില്ല്യണ്‍ പൗണ്ട് ലോക്കല്‍ അതോറിറ്റികള്‍ക്ക് ലഭ്യമാക്കുമെന്നും ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു.

ഓഫ്‌ജെം പുതിയ എനര്‍ജി പ്രൈസ് ക്യാപ് പ്രഖ്യാപിച്ചതിന്റെ തിരിച്ചടി നേരിട്ടിരിക്കവെയാണ് ഋഷി സുനാകിന്റെ ആശ്വാസ പ്രഖ്യാപനം. 30 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന ജീവിതച്ചെലവാണ് കുടുംബങ്ങള്‍ നേരിടുന്നത്. വര്‍ഷത്തില്‍ ഭക്ഷണത്തിനും, ഇന്ധനത്തിനും, ബില്ലുകള്‍ക്കും, വസ്ത്രത്തിനും 3000 പൗണ്ട് അധികമായി വേണം.
Other News in this category



4malayalees Recommends