ബൂസ്റ്റര്‍ വാക്‌സിനെടുത്തവര്‍ക്ക് മരണം അകറ്റാം! മൂന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച ബ്രിട്ടനിലെ ജനങ്ങള്‍ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത 93.4% കുറയ്ക്കാം; വാക്‌സിനെടുക്കാത്തവരില്‍ മരണസാധ്യത ഒരു ലക്ഷത്തില്‍ 356.5

ബൂസ്റ്റര്‍ വാക്‌സിനെടുത്തവര്‍ക്ക് മരണം അകറ്റാം! മൂന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച ബ്രിട്ടനിലെ ജനങ്ങള്‍ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത 93.4% കുറയ്ക്കാം; വാക്‌സിനെടുക്കാത്തവരില്‍ മരണസാധ്യത ഒരു ലക്ഷത്തില്‍ 356.5

വാക്‌സിനേഷന്‍ സംബന്ധിച്ച സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഒമിക്രോണ്‍ തരംഗം സാരമായി ഏശാതെ വന്നതോടെ ഗവണ്‍മെന്റ് കോവിഡ് നിബന്ധനകളില്‍ ഇളവ് വരുത്താനും തുടങ്ങിയതോടെ ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കുന്ന കാര്യത്തില്‍ പലരും സംശയങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ബൂസ്റ്റര്‍ ഡോസ് ഇപ്പോഴും ഏറെ അനിവാര്യമെന്ന സൂചനയാണ് ഏറ്റവും പുതിയ കണക്കുകളും വ്യക്തമാക്കുന്നത്.


കോവിഡിന് എതിരെ മൂന്ന് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ മരണത്തെ പുല്‍കാനുള്ള സാധ്യത 93 ശതമാനം കുറവാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 2021 ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഇംഗ്ലണ്ടില്‍ സംഭവിച്ച 70,000 കൊറോണാവൈറസ് മരണങ്ങളാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പഠനവിധേയമാക്കിയത്.


സമ്പൂര്‍ണ്ണ ബൂസ്റ്റര്‍ നേടിയവരില്‍ 1 ലക്ഷം പേരില്‍ 23.6 ശതമാനമാണ് മരണനിരക്കെങ്കില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ഇതേ കാലയളവില്‍ മരിക്കാനുള്ള സാധ്യത ഒരു ലക്ഷത്തില്‍ 356.5 ആണ്. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ഈ കാലയളവില്‍ അപകടം 81 ശതമാനം കുറയ്ക്കാനും കഴിഞ്ഞുവെന്നാണ് കണ്ടെത്തല്‍.

അതേസമയം പഠനം ഒമിക്രോണ്‍ തരംഗത്തെ പൂര്‍ണ്ണമായി ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് പഠനത്തില്‍ വ്യത്യാസങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. പുതിയ വേരിയന്റ് എത്തിയതോടെ രണ്ട് ഡോസ് വാക്‌സിന്‍ മതിയാകാത്ത ഘട്ടം എത്തിയിരുന്നു. മുന്‍ സ്‌ട്രെയിനുകളെക്കാള്‍ ഒമിക്രോണ്‍ അത്ര ഗുരുതരവുമല്ല.

സെപ്റ്റംബറില്‍ ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കിയ ശേഷം മരണനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കി. യുകെയില്‍ 37.4 മില്ല്യണ്‍ പേര്‍ക്കാണ് കോവിഡ് ബൂസ്റ്റര്‍ ലഭ്യമാക്കിയിട്ടുള്ളത്. 18 വയസ്സ് മുതല്‍ പ്രായമുള്ള 80 ശതമാനം പേരും മൂന്നാം ഡോസ് സ്വീകരിക്കാന്‍ മുന്നോട്ട് വന്നു.
Other News in this category



4malayalees Recommends