99 കാരിയായ ഡിമെന്‍ഷ്യ രോഗിയെ ബലാത്സംഗത്തിനിരയാക്കിയ കെയര്‍ വര്‍ക്കര്‍ക്ക് ഇനി ജയിലില്‍ കിടക്കാം ; കുടുംബം വച്ച രഹസ്യ ക്യാമറയില്‍ കുടുങ്ങി 48 കാരന്‍ ; ബ്ലാക്ക്പൂളിലെ കെയര്‍ ഹോമില്‍ നടന്നത് ദാരുണ സംഭവം

99 കാരിയായ ഡിമെന്‍ഷ്യ രോഗിയെ ബലാത്സംഗത്തിനിരയാക്കിയ കെയര്‍ വര്‍ക്കര്‍ക്ക് ഇനി ജയിലില്‍ കിടക്കാം ; കുടുംബം വച്ച രഹസ്യ ക്യാമറയില്‍ കുടുങ്ങി 48 കാരന്‍ ; ബ്ലാക്ക്പൂളിലെ കെയര്‍ ഹോമില്‍ നടന്നത് ദാരുണ സംഭവം
99 വയസ്സുകാരിയ ഡിമെന്‍ഷ്യ രോഗിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കെയര്‍ വര്‍ക്കര്‍ക്ക് ജീവപര്യന്തം തടവു വിധിച്ച് കോടതി. മുറിയില്‍ സ്ഥാപിച്ച രഹസ്യ ക്യാമറയിലെ ദൃശ്യങ്ങള്‍ കണ്ട് കുടുംബം ഞെട്ടി. ഇവര്‍ നിയമപരമായി നേരിട്ടതോടെയാണ് കെയര്‍വര്‍ക്കര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്നത്.

ബ്ലാക്ക്പൂളിലെ കെയര്‍ഹോമില്‍ ജോലി ചെയ്യവേ 99 കാരിയെ ഉപദ്രവിച്ചതായി 48 കാരന്‍ കുറ്റസമ്മതം നടത്തി.

99 കാരിയുടെ ഭയപ്പാടും അസ്വസ്ഥതയും മനസിലാക്കിയ കുടുംബം സുരക്ഷയില്‍ സംശയം തോന്നിയാണ് മുറിയില്‍ രഹസ്യ ക്യാമറ സ്ഥാപിച്ചത്. ഇതോടെയാണ് വൃദ്ധയ്ക്ക് നേരെയുണ്ടായ ലൈംഗീക അതിക്രമം പുറത്തുവന്നത്.

Carey pleaded guilty at Preston Crown Court (pictured), where he was jailed for life with a minimum of 10 years

പത്തു വര്‍ഷത്തോളം ജയിലില്‍ കിടക്കേണ്ടിവരും. പ്രെസ്റ്റണ്‍ ക്രൗണ്‍ കോടതിയിലായിരുന്നു വിചാരണ. കുടുംബത്തിന് സംശയമുണ്ടാക്കുന്ന രീതിയിലായിരുന്നു വൃദ്ധയുടെ അസ്വസ്ഥത. സന്ദര്‍ശനത്തിന് എത്തുന്ന കുടുംബത്തോട് ഇവിടെ നിന്ന് പോകരുതെന്നും അവര്‍ ഉപദ്രവിക്കുന്നുവെന്നും വേദനയോടെ ഇവര്‍ പറഞ്ഞിരുന്നു. ഒടുവില്‍ സത്യം ബോധ്യപ്പെടാനാണ് ക്യാമറ സ്ഥാപിച്ചത്.

മുറിയിലെത്തിയ കാരി ബലാത്സംഗം ചെയ്യുന്നതും അതിക്രമം കാട്ടുന്നതും കുടുബം ലൈവായി കാണുകയായിരുന്നു. ഉടനെ പൊലീസില്‍ ബന്ധപ്പെട്ടതോടെ കാരി അറസ്റ്റിലായി. ഫോറന്‍സിക് തെളിവും ക്യാമറ ദൃശ്യങ്ങളും എതിരായതോടെ പ്രതി കുറ്റം സമ്മതിച്ചു.

Other News in this category



4malayalees Recommends