12 ബില്ല്യണ്‍ പൗണ്ടിന്റെ എന്‍എച്ച്എസ് റിക്കവറി പ്ലാന്‍ പ്രഖ്യാപിച്ചു; അടുത്ത രണ്ട് വര്‍ഷവും വെയ്റ്റിംഗ് ലിസ്റ്റ് കുതിച്ചുയരുമെന്ന് സമ്മതിച്ച് ഹെല്‍ത്ത് സെക്രട്ടറി; കൊടുക്കുന്ന പണത്തിന് പണിയെടുപ്പിക്കാനുള്ള സുനാകിന്റെ ശ്രമവും വിജയിച്ചില്ല?

12 ബില്ല്യണ്‍ പൗണ്ടിന്റെ എന്‍എച്ച്എസ് റിക്കവറി പ്ലാന്‍ പ്രഖ്യാപിച്ചു; അടുത്ത രണ്ട് വര്‍ഷവും വെയ്റ്റിംഗ് ലിസ്റ്റ് കുതിച്ചുയരുമെന്ന് സമ്മതിച്ച് ഹെല്‍ത്ത് സെക്രട്ടറി; കൊടുക്കുന്ന പണത്തിന് പണിയെടുപ്പിക്കാനുള്ള സുനാകിന്റെ ശ്രമവും വിജയിച്ചില്ല?

ഏറെ കാത്തിരിപ്പിനൊടുവില്‍ എന്‍എച്ച്എസ് കോവിഡ് റിക്കവറി പ്ലാന്‍ പ്രഖ്യാപിച്ച് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ്. 12 ബില്ല്യണ്‍ പൗണ്ടിന്റെ രേഖയാണ് ജാവിദ് കോമണ്‍സില്‍ അവതരിപ്പിച്ചത്. കോവിഡ് ബാക്ക്‌ലോഗ് ഒതുക്കി ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ സിസ്റ്റര്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുകയാണ് ഇതിന്റെ ഉദ്ദേശമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


രണ്ട് വര്‍ഷത്തെ കാത്തിരിപ്പുകള്‍ 2022 ജൂലൈ മാസത്തിനകം അവസാനിപ്പിക്കാനും, 18 മാസം കാത്തിരുന്നവര്‍ക്ക് 2023 ഏപ്രിലിനകം ആശ്വാസം നല്‍കാനും, 65 ആഴ്ചയിലെ കാത്തിരിപ്പ് 2024 മാര്‍ച്ചിലും, 2025 മാര്‍ച്ചോടെ ഒരു വര്‍ഷത്തെ കാത്തിരിപ്പും അവസാനിപ്പിക്കുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ പദ്ധതി വ്യക്തമാക്കുന്നത്. എന്നാല്‍ അടുത്ത രണ്ട് വര്‍ഷവും പതിവ് ചികിത്സകള്‍ക്കുള്ള ക്യൂവിന് നീളം വെയ്ക്കുമെന്ന ജാവിദ് സമ്മതിച്ചു.

വരുന്ന മാസങ്ങളില്‍ കോവിഡ് വീണ്ടും പൊട്ടിപ്പുറപ്പെടില്ലെന്ന പ്രതീക്ഷയിലാണ് ലക്ഷ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ് പദ്ധതികളും തീരുമാനിച്ചിട്ടില്ല. എന്‍എച്ച്എസ് നേരിടുന്ന പ്രതിസന്ധിയില്‍ നിന്നും ഏറെ കുറഞ്ഞ നിലവാരത്തിലുള്ളതാണ് പദ്ധതികളെന്ന് ലേബര്‍ ആരോപിച്ചു. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനുള്ള പദ്ധതിയില്ലെന്നും ഇവര്‍ വിമര്‍ശിച്ചു.

എ&ഇ നേരിടുന്ന പ്രതിസന്ധി നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ പദ്ധതി പരാജയപ്പെടുമെന്ന് സൊസൈറ്റി ഫോര്‍ അക്യൂട്ട് മെഡിസിന്‍ മുന്നറിയിപ്പ് നല്‍കി. എമര്‍ജന്‍സി രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനാല്‍ പ്ലാന്‍ ചെയ്ത ഓപ്പറേഷനുകള്‍ പോലും റദ്ദാക്കപ്പെടുകയാണ്. അതേസമയം പദ്ധതിയുടെ ലക്ഷ്യങ്ങള്‍ കൃത്യമായി നടപ്പാക്കുമെന്ന് ഉറപ്പാക്കാന്‍ ചാന്‍സലര്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല.

കര്‍ശനമായ ടാര്‍ജറ്റ് സ്ഥാപിക്കാനുള്ള ഋഷി സുനാകിന്റെ ശ്രമത്തെയാണ് എന്‍എച്ച്എസ് പരാജയപ്പെടുത്തിയത്. ട്രഷറിയുടെ ആവശ്യങ്ങള്‍ ഇംഗ്ലണ്ടിലെ ട്രസ്റ്റുകള്‍ അംഗീകരിച്ചില്ലെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി.
Other News in this category



4malayalees Recommends