റഷ്യ ഉക്രെയ്ന്‍ പ്രതിസന്ധി: ക്രിമിയയിലെ സൈനികാഭ്യാസം അവസാനിപ്പിച്ചതായി റഷ്യ

റഷ്യ ഉക്രെയ്ന്‍ പ്രതിസന്ധി: ക്രിമിയയിലെ സൈനികാഭ്യാസം അവസാനിപ്പിച്ചതായി റഷ്യ
ക്രിമിയയിലെ സൈനികാഭ്യാസം അവസാനിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ സൈനിക ഉപകരണങ്ങളും സേനയും ക്രിമിയ വിടുന്നതിന്റെ വീഡിയോ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പങ്കിട്ടു.

ഉക്രെയ്ന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട പിരിമുറുക്കം തണുപ്പിക്കുന്നതിന്റെ സൂചനയായി, തങ്ങളുടെ ചില സൈനികര്‍ ഹോം ബേസുകളിലേക്ക് മടങ്ങുകയാണെന്ന് റഷ്യ ചൊവ്വാഴ്ച പറഞ്ഞതിന് പിന്നാലെയാണ് ഈ നീക്കം.

ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന് സാധ്യതയയുണ്ടെന്ന് കഴിഞ്ഞ ബുധനാഴ്ച അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍, സൈനികരെ പിന്‍വലിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുറപ്പിച്ചിട്ടില്ലെന്നും ഉക്രെയ്‌നെ വളയുന്ന റഷ്യന്‍ സൈനികരുടെ എണ്ണം 1,00,000 ല്‍ നിന്ന് 1,50,000 ആയി വര്‍ദ്ധിച്ചതായും പറഞ്ഞു.

അതിനിടെ, സൈബര്‍ ആക്രമണങ്ങളുടെ ഒരു പരമ്പര ചൊവ്വാഴ്ച ഉക്രേനിയന്‍ സൈന്യത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും പ്രമുഖ ബാങ്കുകളുടെയും വെബ്‌സൈറ്റുകള്‍ ഓഫ്‌ലൈനാക്കി. പ്രതിരോധ, വിദേശ, സാംസ്‌കാരിക മന്ത്രാലയങ്ങളും ഉക്രെയ്‌നിലെ ഏറ്റവും വലിയ രണ്ട് സ്റ്റേറ്റ് ബാങ്കുകളും ഉള്‍പ്പെടെ കുറഞ്ഞത് 10 ഉക്രേനിയന്‍ വെബ്‌സൈറ്റുകളെങ്കിലും സൈബര്‍ ആക്രമണങ്ങള്‍ കാരണം ലഭ്യമല്ല.

'സൈബര്‍ ആക്രമണങ്ങള്‍ പണ്ടുമുതലേ ഉള്ള റഷ്യന്‍ തന്ത്രമാണ്. ജോര്‍ജിയയുമായും ഉക്രെയ്‌നുമായുള്ള മുന്‍ സൈനിക ഏറ്റുമുട്ടലുകളില്‍ റഷ്യ സൈബര്‍ ആക്രമണം നടത്തിയിരുന്നു. 'ഇത് അവരുടെ പ്ലേബുക്കിന്റെ ഭാഗമാണ്,' ഒരു യൂറോപ്യന്‍ നയതന്ത്രജ്ഞന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Other News in this category



4malayalees Recommends