2019 ല്‍ ആറു വയസ്സുകാരിയെ കാണാതായി ; വീട്ടിലെ കോണിപ്പടിക്ക് അടിയില്‍ നിന്ന് കണ്ടത്തി

2019 ല്‍ ആറു വയസ്സുകാരിയെ കാണാതായി ; വീട്ടിലെ കോണിപ്പടിക്ക് അടിയില്‍ നിന്ന് കണ്ടത്തി
2019ല്‍ കാണാതായ ആറുവയസ്സുകാരിയെ സ്വന്തം വീടിനുള്ളിലെ കോണിപ്പടിക്ക് താഴെയുള്ള പ്രത്യേക മുറിയില്‍ നിന്ന് കണ്ടെത്തി. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് പൊലീസിനെ വലച്ച അന്വേഷണത്തിന് അവസാനം ഉണ്ടായത്.

കുട്ടിയെ മാതാപിതാക്കള്‍ തന്നെ വീട്ടില്‍ ഒളിപ്പിച്ച ശേഷം പരാതി നല്‍കുകയായിരുന്നു. പരാതി വിശ്വസിച്ച പൊലീസ് കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി അന്വേഷണത്തിലായിരുന്നു.

പെയ്സ്ലി ഷട്‌ലിസ് എന്ന പെണ്‍കുട്ടിയെയാണ് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ പരാതി നല്‍കിയത്.

കുട്ടിയുടെ രക്ഷാകര്‍തൃ പദവിയില്‍ നിന്ന് തങ്ങളെ നീക്കം ചെയ്യാമെന്ന ഭീതിയാണ് കുട്ടിയെ ഒളിവില്‍ പാര്‍പ്പിക്കാന്‍ വീട്ടുകാര്‍ തയ്യാറായതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

വീടിന്റെ കോണിപ്പടിക്ക് താഴെ പ്രത്യേക അറ നിര്‍മ്മിച്ചാണ് കുട്ടിയെ ഒളിപ്പിച്ചത്. അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് പലതവണ വീട്ടിലെത്തിയിട്ടും കുട്ടിയെ കണ്ടെത്തിയില്ല. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി ആരോഗ്യവതിയാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു.

Other News in this category



4malayalees Recommends