യുക്രെയ്ന്‍ അതിര്‍ത്തിയില്‍ റഷ്യ കൂടുതല്‍ ഹെലികോപ്ടറുകള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട് ; ഏറ്റവും പുതിയ സാറ്റലൈറ്റ് ചിത്രം പുറത്ത് ; റഷ്യന്‍ സൈന്യത്തിന്റെ പകുതിയും യുക്രെയ്ന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുണ്ടെന്ന വിലയിരുത്തലില്‍ യുഎസ്

യുക്രെയ്ന്‍ അതിര്‍ത്തിയില്‍ റഷ്യ കൂടുതല്‍ ഹെലികോപ്ടറുകള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട് ; ഏറ്റവും പുതിയ സാറ്റലൈറ്റ് ചിത്രം പുറത്ത് ; റഷ്യന്‍ സൈന്യത്തിന്റെ പകുതിയും യുക്രെയ്ന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുണ്ടെന്ന വിലയിരുത്തലില്‍ യുഎസ്
യുക്രെയ്ന്‍ അതിര്‍ത്തിയില്‍ റഷ്യ കൂടുതല്‍ ഹലികോപ്ടറുകള്‍ വിന്യസിച്ചെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഏറ്റവും പുതിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ മാക്‌സാര്‍ ടെക്‌നോളജി പുറത്തുവിട്ടു. പുതിയ ഹെലികോപ്ടര്‍ യൂണിറ്റും ടാങ്കുകളും ആയുധ ധാരികളായ സൈനീകരും ഉള്‍പ്പെടുന്ന പുതിയ യുദ്ധ സംഘത്തേയും റഷ്യ വിന്യസിച്ചതായിട്ടാണ് സൂചന .മിലേറോവ് എയര്‍ഫീല്‍ഡിലാണ് സൈനിക വിന്യാസം. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്നും 16 കിലോമീറ്റര്‍ മാത്രം അകലെയാണ് റഷ്യയുടെ സൈനിക കേന്ദ്രം.

20 ഓളം ഹെലികോപ്ടറുകള്‍ ഉള്‍പ്പെടുന്ന മറ്റൊരു യൂണിറ്റ് വാലുകിയിലും റഷ്യ വിന്യസിച്ചു.യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെയാണ് സൈനിക താവളം. നേരത്തെ ബെല്‍ഗെറോഡിലും റഷ്യ ഹെലികോപ്ടറുകള്‍ വിന്യസിച്ചിരുന്നു. പിന്നാലെയാണ് മറ്റ് സ്ഥലങ്ങളിലും സൈനീക വിന്യാസം ശക്തമാക്കുന്നത്.

എന്നാല്‍ റഷ്യന്‍ സൈന്യത്തിന്റെ പകുതിയും യുക്രെയ്ന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് യുഎസ് കരുതുന്നത്. ആക്രമിക്കാന്‍ സജ്ജമായി അതിര്‍ത്തിയില്‍ തുടരുകയാണ്. ഇപ്പോഴും അതിര്‍ത്തിയിലേക്ക് റഷ്യയുടെ സൈനീക വിന്യാസം തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനിടയില്‍ റഷ്യന്‍ സൈന്യത്തിന്റെ 50 ശതമാനവും അതിര്‍ത്തിയിലെത്തിയെന്ന് യുഎസ് പ്രതിരോധ വകുപ്പ് അധികൃതര്‍ പറഞ്ഞു.

എന്നാല്‍ യുഎസ് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് റഷ്യ പറയുന്നത്.

Other News in this category



4malayalees Recommends