ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയെ കൊന്നു കുഴിച്ചുമൂടി ; വിവാഹം കഴിയ്ക്കാന്‍ പറഞ്ഞതിലുള്ള ദേഷ്യം, സുഹൃത്തായ യുവാവ് അറസ്റ്റില്‍
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയ യുവാവ് അറസ്റ്റില്‍ . പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം നടത്തിയത്. വിഴുപ്പുറം ജില്ലയില്‍ സംഗീത ബാന്‍ഡില്‍ ഡ്രമ്മറായ ബി അഖിലനും (23) 17 വയസ്സുകാരിയുമായി പ്രണയത്തിലായിരുന്നു. ഗര്‍ഭിണിയായതോടെ പെണ്‍കുട്ടി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് കഴുത്തു ഞെരിച്ചു കൊന്നത്.
തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതശരീരം കുഴിച്ചുമൂടി. കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളികള്‍ മൃതശരീരത്തിന്റെ ഭാഗം കണ്ട് അധികൃതരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവിന്റെ സുഹൃത്തിനായി തിരച്ചില്‍ തുടരുന്നു.