പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് ; മരിച്ചത് പ്രകാശല്ല, 16കാരിയുടെ തല പൊലീസ് കണ്ടെടുത്തു; പ്രതി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് ; മരിച്ചത് പ്രകാശല്ല, 16കാരിയുടെ തല പൊലീസ് കണ്ടെടുത്തു; പ്രതി അറസ്റ്റില്‍
കര്‍ണാടകയിലെ മടിക്കേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. കഴിഞ്ഞ ദിവസം പ്രതി പ്രകാശ് ആത്മഹത്യ ചെയ്‌തെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഗ്രാമത്തിലെ മറ്റൊരു യുവാവിന്റെ ആത്മഹത്യയാണ് പ്രകാശിന്റേതെന്ന തരത്തില്‍ പ്രചരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

പ്രതിയെ പിടികൂടിയതിനൊപ്പം കൊല്ലപ്പെട്ട 16കാരിയുടെ തലയും പ്രകാശില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച 5.30ന് ആയിരുന്നു കൊലപാതകം നടന്നത്. 32കാരനായ പ്രതി പ്രാകാശുമായി പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിച്ചിരുന്നു. വ്യാഴാഴ്ച വിവാഹ നിശ്ചയ ചടങ്ങുകള്‍ നടക്കാനിരിക്കെ ബാലാവകാശ കമ്മീഷന്‍ പ്രവര്‍ത്തകര്‍ വിവരം അറിഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി.

തുടര്‍ന്ന് പെണ്‍കുട്ടിയുടെയും പ്രകാശിന്റെയും ബന്ധുക്കളുമായി ബാലാവകാശ കമ്മീഷന്‍ പ്രവര്‍ത്തകര്‍ സംസാരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി പ്രായപൂര്‍ത്തിയായ ശേഷം വിവാഹം നടത്താമെന്ന തീരുമാനത്തിലെത്തി. ഇതോടെ പ്രകാശും ബന്ധുക്കളും പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് മടങ്ങി. തുടര്‍ന്നാണ് വൈകുന്നേരം പ്രകാശ് ആയുധവുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.

ഈ സമയം പെണ്‍കുട്ടി പത്താംക്ലാസ് വിജയിച്ചതിന്റെ ആഘോഷം വീട്ടില്‍ നടക്കുകയായിരുന്നു. വീട്ടിലേക്ക് ആയുധവുമായി അതിക്രമിച്ച് കയറിയ പ്രതി പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. നൂറ് മീറ്ററിനപ്പുറം പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തലയുമായി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

Other News in this category



4malayalees Recommends