ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിച്ചു

ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിച്ചു
ബഹ്‌റൈന്‍ ലാല്‍കേയേഴ്‌സ് മഹാനടന്‍ മോഹന്‍ലാലിന്റെ ജന്മദിനം ബഹ്‌റൈന്‍ ദാന മാളില്‍ എപ്പിക്‌സ് സിനിമാ കമ്പനി യുമായി ചേര്‍ന്ന് വിപുലമായി രീതിയില്‍ ആഘോഷിച്ചു. അതേ ദിവസം തന്നെ നാട്ടിലെ തണല്‍ ചാരിറ്റബിള്‍ സോസൈറ്റിയുടെ നേതൃത്വത്തില്‍ അന്തേവാസികള്‍ക്ക് അന്നദാനം നടത്തുകയും ചെയ്തു


ദാനാ മാളില്‍ നടത്തിയ ആഘോഷപരിപാടികളില്‍ എപ്പിക്‌സ് സിനിമാസ് മാര്‍ക്കറ്റിങ് ആന്‍ഡ് ബ്രാന്‍ഡിംഗ് ഹെഡ് മനോജ് ബാഹുലേയന്‍ , സിനിമാ താരം ജോണ്‍ ബൈജു എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു.


ബഹ്‌റൈന്‍ ലാല്‍കേയേഴ്‌സ് പ്രസിഡണ്ട് എഫ്. എം. ഫൈസല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലാല്‍കേയേഴ്‌സ് ബഹ്‌റൈന്‍ കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ കേക്ക് മുറിച്ചു കൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് വൈസ് ചെയര്‍ പേഴ്‌സണ്‍ സന്ധ്യരാജേഷ്, തോമസ് ഫിലിപ്പ്, ഡോക്ടര്‍ അരുണ്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.


ബഹ്‌റൈന്‍ ലാല്‍കേയേഴ്‌സ് സെക്രട്ടറി ഷൈജു കമ്പ്രത്ത് സ്വാഗതവും, ട്രഷറര്‍ അരുണ്‍ ജി നെയ്യാര്‍ നന്ദിയും പറഞ്ഞു. ജെയ്‌സണ്‍, ഗോപേഷ് മേലൂട്, വിഷ്ണു വിജയന്‍,വൈശാഖ്, നിതിന്‍, ജിതിന്‍, അജിഷ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി


Other News in this category



4malayalees Recommends