കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബഹ്‌റൈന്‍ കെ.പി.എ പൊന്നോണം 2020 എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഓണാഘോഷം പ്രവാസി കമ്മീഷന്‍ അംഗം ശ്രീ. സുബൈര്‍ കണ്ണൂര്‍ ഉത്ഘാടനം ചെയ്തു. കെ.പി. എ പ്രസിഡന്റ് ശ്രീ. നിസാര്‍ കൊല്ലം ഓണ സന്ദേശം നല്‍കി. പ്രശസ്ത ഗായകരായ അഭിജിത് കൊല്ലത്തിന്റെയും, പ്രസീത ചാലക്കുടിയുടെയും സംഘത്തിന്റെയും ഗാനോപഹാരത്തോടൊപ്പം ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കലാപരിപാടികളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓണാഘോഷത്തോട് അനുബന്ധിച്ചു നടത്തിയ ഓണപ്പുടവ, ഓണപ്പാട്ട് മത്സരങ്ങളിലെ വിജയികളെയും ഈ പരിപാടിയിലൂടെ പ്രഖ്യാപിക്കുന്നതാണ്. കെ.പി.എ ഒഫീഷ്യല്‍ യൂട്യൂബ്, ഫേസ്ബുക് എന്നിവയിലൂടെ മൂന്നു എപ്പിസോഡുകളായാണ് സംപ്രേക്ഷണം നടക്കുന്നത്.

Other News in this category



4malayalees Recommends