യുഎസിലെ ലാസ്വെഗാസില്‍ തിങ്കളാഴ്ച രാത്രി രണ്ട് അപ്പാര്ട്ട്മെന്റുകളിലുണ്ടായ വെടിവെപ്പില്‍ അഞ്ചു പേര് മരിക്കുകയും 13 കാരിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാല് സ്ത്രീകളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. അക്രമി ചൊവ്വാഴ്ച രാവിലെ സ്വയം വെടിയുതിര്‍ത്ത് മരിച്ചെന്ന് പൊലീസ് അറിയിച്ചു.
57 കാരനായ എറിക് ആഡംസ് ആണ് അപ്പാര്‍ട്ട്മെന്റുകളില്‍ ആക്രമണം നടത്തിയത്. പൊലീസ് തിരഞ്ഞ് എത്തിയതിന് പിന്നാലെയാണ് സ്വയം നിറയൊഴിച്ചത്. കൊലപാതകത്തിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.