ജൂലിയന്‍ അസാന്‍ജ് യുഎസ് കോടതിയില്‍ ഹാജരായി കുറ്റമേറ്റു ; പുതിയ ജീവിതത്തിന് ആശംസ നേര്‍ന്ന് ജഡ്ജി

ജൂലിയന്‍ അസാന്‍ജ് യുഎസ് കോടതിയില്‍ ഹാജരായി കുറ്റമേറ്റു ; പുതിയ ജീവിതത്തിന് ആശംസ നേര്‍ന്ന് ജഡ്ജി
വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ചാരവൃത്തിക്കേസില്‍ യുഎസ് കോടതിയില്‍ ഹാജരായി. യുഎസ് നീതിന്യായ മന്ത്രാലയവുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ് 53 കാരനായ അസാന്‍ജ് കോടതിയില്‍ ഹാജരായത്. ശാന്തസമുദ്രമായ സായ്പാന്‍ ദ്വീപിലെ കോടതിയിലെത്തിയ അസാന്‍ജ് തനിക്ക് മേല്‍ ചുമത്തിയ കുറ്റമേല്‍ക്കുകയായിരുന്നു.

യുഎസിലേക്ക് നേരിട്ട് എത്തില്ലെന്ന് അസാന്‍സ് അറിയിച്ചിരുന്നു. ഇതോടെയാണ് യുഎസിന്റെ അധീനതയിലുള്ള മരിയാന ദ്വീപുകളിലെ സായ്പാനില്‍ അസാന്‍ജിന് ഹാജരാകാന്‍ അവസരം ഒരുക്കിയത്. ഓസ്‌ട്രേലിയയ്ക്ക് സമീപമാണ് സായ്പാന്‍.

ചാരവൃത്തി നടത്തിയെന്ന കുറ്റം സമ്മതിച്ചാല്‍ ഇതുവരെ ജയിലില്‍ കിടന്ന കാലയളവ് ശിക്ഷയായി പരിഗണിച്ച് സ്വതന്ത്രനാക്കാമെന്നായിരുന്നു അസാന്‍ജും യുഎസും തമ്മിലുള്ള ധാരണ. 175 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു അമേരിക്ക അസാന്‍ജിനെതിരെ ചുമത്തിയത്. പിന്നീട് ധാരണപ്രകാരം ശിക്ഷകള്‍ ഒഴിവാക്കി.

Other News in this category



4malayalees Recommends