ജോലി തട്ടിപ്പില്‍പ്പെട്ട് സൈന്യത്തിലെത്തിയ ഇന്ത്യക്കാരെ ഒഴിവാക്കും; പ്രധാനമന്ത്രി മോദിക്ക് പുടിന്റെ ഉറപ്പ്

ജോലി തട്ടിപ്പില്‍പ്പെട്ട് സൈന്യത്തിലെത്തിയ ഇന്ത്യക്കാരെ ഒഴിവാക്കും; പ്രധാനമന്ത്രി മോദിക്ക് പുടിന്റെ ഉറപ്പ്
ജോലിതട്ടിപ്പില്‍ പെട്ട് റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യക്കാരെ ഒഴിവാക്കാനുള്ള നിര്‍ണായക തീരുമാനമെടുത്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയം ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു പുടിന്റെ നടപടി.

വലിയ ശമ്പളമുള്ള ജോലി വാഗ്ദാനത്തില്‍ കബളിക്കപ്പെട്ടാണ് ഇന്ത്യക്കാരായ നിരവധി യുവാക്കള്‍ റഷ്യയില്‍ എത്തിയത്. എന്നാല്‍ റഷ്യയില്‍ എത്തിയശേഷം ഇവരെ യുക്രെയ്ന്‍ യുദ്ധമേഖലയിലേക്ക് നിര്‍ബന്ധിതമായി പറഞ്ഞുവിടുകയായിരുന്നു. ഇതുവരെ ഗുജറാത്ത്, ഹൈദരാബാദ് സ്വദേശികളായ രണ്ട് യുവാക്കള്‍ ഇത്തരത്തില്‍ യുദ്ധമേഖലയില്‍ മരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ പഞ്ചാബ്, ഹരിയാന സ്വദേശികള്‍ റഷ്യയില്‍ നിന്ന് പങ്കുവെച്ച വീഡിയോയും കേരളത്തിലെ അഞ്ചുതെങ്ങ് സ്വദേശികളുടെ വാര്‍ത്തകളുമെല്ലാം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോസ്‌കോയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുടിനോട് ഇക്കാര്യം സൂചിപ്പിച്ചത്. മറുപടിയായി ഉടന്‍ തന്നെ യുദ്ധമുഖത്തിലെ എല്ലാ ഇന്ത്യക്കാരെയും ഒഴിവാക്കാനുളള തീരുമാനം പുടിന്‍ എടുക്കുകയായിരുന്നു.

Other News in this category



4malayalees Recommends