യുഎസില്‍ കോടീശ്വരനായ വ്യവസായി ഹോട്ടലിന്റെ 20ാം നിലയില്‍ നിന്ന് ചാടി മരിച്ചു ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

യുഎസില്‍ കോടീശ്വരനായ വ്യവസായി ഹോട്ടലിന്റെ 20ാം നിലയില്‍ നിന്ന് ചാടി മരിച്ചു ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
യുഎസിലെ പ്രമുഖ വ്യവസായിയും കോടീശ്വരനുമായ ജെയിംസ് മൈക്കല്‍ ക്ലിന്‍ (64) ഹോട്ടലിന്റെ ഇരുപതാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കി. ചൊവ്വാഴ്ച രാവിലെ 10.15 ഓടെ മാന്‍ഹറ്റനിലെ കിംബര്‍ലി ഹോട്ടലിലാണ് സംഭവം. ജെയിംസ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു. ഹോട്ടല്‍ മുറിയില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചാണ് ജെയിംസ് താഴേക്ക് ചാടിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

2000ല്‍ ഫാന്‍ഡാംഗോ സിനിമാ ടിക്കറ്റിങ് ബിസിനസ് ആരംഭിച്ചത് ജെയിംസാണ്. 2011ല്‍ ഈ കമ്പനിയെ എന്‍ബിസി യൂണിവേഴ്‌സലും വാര്‍ണര്‍ ബ്രദേഴ്‌സും ഏറ്റെടുത്തിരുന്നു. പിന്നീട് തന്റെ ആക്രിറ്റീവ് കമ്പനിയിലൂടെ അക്യുമെന്‍, ഇന്‍ഷുറോന്‍, അക്കോലേഡ് എന്നിവ ജെയിംസ് സ്ഥാപിച്ചു. ഫാന്‍ഡാംഗോയിലും നിക്ഷേപം നടത്തി. ഹെഡ്ജ് ഫണ്ട് ബ്രിജ്‌വാട്ടര്‍ അസോസിയേറ്റ്‌സ് ഉള്‍പ്പെടെ നിരവധി ടെക് കമ്പനികളും വെഞ്ച്വര്‍ ക്യാപിറ്റല്‍ ബിസിനസുകളും ജെയിംസിനുണ്ട്.

കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം നേടിയ ശേഷം ഹാര്‍വഡ് ബിസിനസ് സ്‌കൂളില്‍നിന്ന് എംബിഎയും കരസ്തമാക്കിയിട്ടുണ്ട്. പമേല ബി.ക്ലൈനാണ് ഭാര്യ. ആറ് മക്കളാണ് ഇവര്‍ക്കുള്ളത്. 20 ദശലക്ഷം ഡോളറിലധികം ചെലവഴിച്ച് 2020ല്‍ ദമ്പതികള്‍ നിര്‍മിച്ച 5 കിടപ്പുമുറികളുള്ള പാം ബീച്ച് വീട് വലിയ വാര്‍ത്തയായിരുന്നു. ജെയിംസ് മൈക്കലിന്റെ ആത്മഹത്യക്കുറിപ്പ് പൊലീസ് പരിശോധിച്ച് വരികയാണ്. വിശദമായ അന്വേഷണം നടക്കുകയാണ്, മരണകാരണം ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നുമാണ് പൊലീസ് പറയുന്നത്.

Other News in this category



4malayalees Recommends