ഓസ്‌ട്രേലിയന്‍ ബില്‍ഡിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്മീഷനെ പുന സ്ഥാപിക്കുമെന്ന് ലിബറല്‍ സഖ്യം ; നിയമ നിര്‍മ്മാണം പാര്‍ലമെന്റില്‍ അവതരിപ്പിക്കും

ഓസ്‌ട്രേലിയന്‍ ബില്‍ഡിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്മീഷനെ പുന സ്ഥാപിക്കുമെന്ന് ലിബറല്‍ സഖ്യം ; നിയമ നിര്‍മ്മാണം പാര്‍ലമെന്റില്‍ അവതരിപ്പിക്കും
ഓസ്‌ട്രേലിയന്‍ ബില്‍ഡിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്മീഷനെ പുന സ്ഥാപിക്കുമെന്ന് ലിബറല്‍ സഖ്യം. ഇതിനായി നിയമ നിര്‍മ്മാണം പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

കണ്‍സ്ട്രക്ഷന്‍ ഫോറസ്ട്രി മാരിടൈം എംപ്ലോയ്‌സ് യൂണിയനെതിരെ ഗുരുതര ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ നീക്കം. നിര്‍മ്മാണ മേഖലയെ നിയന്ത്രിക്കുന്നതിനായി ലിബറല്‍ സഖ്യം സ്ഥാപിച്ച കമ്മീഷനെ 2023 ല്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. യൂണിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു നടപടി

ഓഗസ്തില്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നിയമ നിര്‍മ്മാണം കൊണ്ടുവരുമെന്നും ലേബര്‍ സര്‍ക്കാര്‍ ഇതിനെ പിന്തുണക്കണമെന്നും പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡറ്റണ്‍ പറഞ്ഞു.

Other News in this category



4malayalees Recommends