മെഡിസെക്യറിന് നേരെ സൈബര്‍ ആക്രമണം ; 13 മില്യണ്‍ ഓസ്‌ട്രേലിയക്കാരുടെ വ്യക്തിഗത ആരോഗ്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

മെഡിസെക്യറിന് നേരെ സൈബര്‍ ആക്രമണം ; 13 മില്യണ്‍ ഓസ്‌ട്രേലിയക്കാരുടെ വ്യക്തിഗത ആരോഗ്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്
ഇലക്ട്രോണിക് പ്രിസ്‌ക്രിപ്ഷന്‍ പ്രൊവൈഡറായ മെഡിസെക്യറിന് നേരെ സൈബര്‍ ആക്രമണം. 13 മില്യണ്‍ ഓസ്‌ട്രേലിയക്കാരുടെ വ്യക്തിഗത ആരോഗ്യ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് നിഗമനം.

പേര്, അഡ്രസ് , ഫോണ്‍ നമ്പര്‍, മെഡികെയര്‍ കാര്‍ഡ് നമ്പര്‍ എന്നിവ ചോര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ട്.

അതിനിടെ വിഷയത്തില്‍ ഇടപെട്ട പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചു.

എത്ര ഓസ്‌ട്രേലിയക്കാരെ ബാധിച്ചുവെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇരയായവരെ ബന്ധപ്പെടാനും കമ്പനി ഇതുവരെ ശ്രമിച്ചിട്ടില്ല.

സെര്‍വറില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റയില്‍ വ്യക്തിഗത ആരോഗ്യ വിവരങ്ങളുണ്ടെന്നും ഇതാണ് സൈബര്‍ ആക്രമണത്തിലൂടെ ചോര്‍ന്നതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends