വിന്‍ഡോസ് പ്രതിസന്ധി; ഓസ്‌ട്രേലിയയില്‍ വരും ദിവസങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുതല്‍ ബാങ്കുകളെ വരെ ബാധിക്കുന്നത് തുടരും; ക്രൗഡ്‌സ്‌ട്രൈക്കിന്റെ അപ്‌ഡേറ്റ് വമ്പന്‍ പാര

വിന്‍ഡോസ് പ്രതിസന്ധി; ഓസ്‌ട്രേലിയയില്‍ വരും ദിവസങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുതല്‍ ബാങ്കുകളെ വരെ ബാധിക്കുന്നത് തുടരും; ക്രൗഡ്‌സ്‌ട്രൈക്കിന്റെ അപ്‌ഡേറ്റ് വമ്പന്‍ പാര
സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, എയര്‍ലൈനുകള്‍ തുടങ്ങിയവരുടെ സേവനങ്ങളെ വിന്‍ഡോസ് പ്രതിസന്ധി വരും ദിവസങ്ങളിലും ബാധിക്കും. ഗുരുതര പ്രതിസന്ധിക്ക് ഇടയാക്കിയ ക്രൗഡ്‌സ്‌ട്രൈക്ക് വിശദാംശങ്ങള്‍ പങ്കുവെച്ചതോടെയാണ് പ്രശ്‌നപരിഹാരം നീളുമെന്ന് വ്യക്തമാകുന്നത്.

വെള്ളിയാള്ച വൈകുന്നേരം 3 മണിയോടെയാണ് ഓസ്‌ട്രേലിയയിലെ കമ്പ്യൂട്ടറുകള്‍ പണിമുടക്കുന്നത്. ബ്ലൂസ്‌ക്രീന്‍ എറര്‍ രേഖപ്പെടുത്തിയത് ക്രൗഡ്‌സ്‌ട്രൈക്ക് അപ്‌ഡേറ്റിലെ തകരാര്‍ മൂലമായിരുന്നു. പ്രശ്‌നം പരിഹരിക്കാനുള്ള അപ്‌ഡേറ്റ് പുറത്തുവിട്ടിട്ടുണ്ട്.

ന്യൂസ് കോര്‍പിന്റെ ഗ്ലോബല്‍ ഓപ്പറേഷനുകളെയും, എബിസി, എസ്ബിഎസ്, ചാനല്‍ 7, ചാനല്‍ 9, നെറ്റ്‌വര്‍ക്ക് 10 തുടങ്ങിയ ടെലിവിഷന്‍ ശൃംഖലകളും തിരിച്ചടി നേരിട്ടു.

ഇതിന് പുറമെ സേവനങ്ങള്‍, എയര്‍ലൈനുകള്‍, ബാങ്കുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെയും താറുമാറാക്കിയതോടെ രാജ്യം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു.

ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് സംഭവത്തെ തുടര്‍ന്ന് നാഷണല്‍ എമര്‍ജന്‍സി മെക്കാനിസം യോഗം വിളിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ക്രൗഡ്‌സ്‌ട്രൈക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ഇതിന് ദിവസങ്ങള്‍ വേണ്ടിവരുമെന്ന് സൈബര്‍ & ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി സെന്റര്‍ ഡെപ്യൂട്ടി സെക്രട്ടറി ഹമീഷ് ഹാന്‍സ്‌ഫോര്‍ഡ് പറഞ്ഞു.

Other News in this category



4malayalees Recommends