കൗമാരക്കാരായ കുട്ടികളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചെന്നാരോപിച്ച് മൂന്നു പേര്‍ക്കെതിരെ കേസെടുത്തു

കൗമാരക്കാരായ കുട്ടികളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചെന്നാരോപിച്ച് മൂന്നു പേര്‍ക്കെതിരെ കേസെടുത്തു
പെര്‍ത്തില്‍ കൗമാരക്കാരായ കുട്ടികളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചെന്നാരോപിച്ച് മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. ആണ്‍കുട്ടിയുമായി ബന്ധമുള്ള രണ്ടു പുരുഷന്മാര്‍ക്കെതിരേയും പെണ്‍കുട്ടിയുമായി ബന്ധമുള്ള ഒരു പുരുഷനെതിരേയുമാണ് കേസ് ചുമത്തിയിരിക്കുന്നത്.

കൗമാരക്കാരായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും പരസ്പരം ഡേറ്റ് ചെയ്യാന്‍ ആഗ്രഹിച്ചെങ്കിലും സാംസ്‌കാരിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ വിവാഹത്തിന് നിര്‍ബന്ധിക്കുകയായിരുന്നു

കഴിഞ്ഞ വര്‍ഷം മതപരമായ രീതിയില്‍ കുട്ടികളുടെ വിവാഹം നടത്തുകയും ചെയ്തു. പരമാവധി ഒമ്പതുവര്‍ഷം തടവു ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേസ് പരിഗണിച്ച കോടതി കേസ് അടുത്ത മാസത്തേക്ക് മാറ്റിവച്ചു. നിര്‍ബന്ധിത വിവാഹം 2013 മുതല്‍ ഓസ്‌ട്രേലിയയില്‍ നിയമ വിരുദ്ധമാണ്.

Other News in this category



4malayalees Recommends