യുക്രെയ്ന്‍ സന്ദര്‍ശിക്കാനൊരുങ്ങി പ്രധാനമന്ത്രി; യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യം

യുക്രെയ്ന്‍ സന്ദര്‍ശിക്കാനൊരുങ്ങി പ്രധാനമന്ത്രി; യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 23ന് യുക്രെയ്ന്‍ സന്ദര്‍ശിക്കും. റഷ്യയുമായുള്ള യുദ്ധത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയ്ന്‍ സന്ദര്‍ശനമാണിത്. പ്രസിഡന്റ് വ്‌ളാഡമിര്‍ സെലന്‍സ്‌കിയുമായി മോദി കൂടിക്കാഴ്ച നടത്തും. നേരത്തെ മോദി റഷ്യ സന്ദര്‍ശിച്ച് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് യുക്രെയ്ന്‍ സന്ദര്‍ശനം. റഷ്യന്‍ സന്ദര്‍ശനത്തില്‍ ആണവോര്‍ജം, കപ്പല്‍ നിര്‍മാണം തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ വ്‌ളാഡമിര്‍ സെലന്‍സ്‌കി അപലപിച്ചിരുന്നു. സമാധാന ശ്രമങ്ങള്‍ക്കുമേലുള്ള വിനാശകരമായ പ്രഹരമാണെന്നായിരുന്നു സെലന്‍സ്‌കി പറഞ്ഞത്. 22ാമത് ഇന്ത്യറഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി പുടിന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു പ്രധാനമന്ത്രി റഷ്യന്‍ സന്ദര്‍ശനം നടത്തിയത്. ഇറ്റലിയില്‍ നടന്ന ജി 7 ഉച്ചകോടിക്കിടെ മോദി സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Other News in this category



4malayalees Recommends