ലോകരാജ്യങ്ങള്‍ ഇസ്രയേലിനൊപ്പം; ഒറ്റയ്ക്ക് പേരാടി വിജയിക്കാന്‍ ഹിസ്ബുള്ളയ്ക്ക് കഴിയില്ല; ലെബനനെ മറ്റൊരു ഗാസയാക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ഇറാന്‍ പ്രസിഡന്റ്

ലോകരാജ്യങ്ങള്‍ ഇസ്രയേലിനൊപ്പം; ഒറ്റയ്ക്ക് പേരാടി വിജയിക്കാന്‍ ഹിസ്ബുള്ളയ്ക്ക് കഴിയില്ല; ലെബനനെ മറ്റൊരു ഗാസയാക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ഇറാന്‍ പ്രസിഡന്റ്
യുദ്ധ പ്രഖ്യാപനം നടത്തിയ ഇസ്രായേലിനെതിരെ ഒറ്റയ്ക്ക് പോരാടാന്‍ ഹിസ്ബുള്ളയ്ക്ക് കഴിയില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്‍. പാശ്ചാത്ത്യ രാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ നിന്നും എല്ലാ പിന്തുണയും ലഭിക്കുന്ന രാജ്യമാണ് ഇസ്രായേല്‍. ഇവരെല്ലാം ഇസ്രായേലിനെ പ്രതിരോധിക്കുകയും പിന്തുണയ്ക്കുകയും ആയുധങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ അവരെ തോല്‍പ്പിക്കുക പ്രയാസമാണ്.

ഹിസ്ബുള്ളയ്ക്ക് ഇറാന്‍ പിന്തുണ നല്‍കുമോ എന്ന ചോദ്യത്തോട് കൃത്യമായി പ്രതികരിക്കാനും അദേഹം തയാറായില്ല. ലെബനനെ മറ്റൊരു ഗാസയാക്കി മാറ്റാന്‍ അനുവദിക്കരുതെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുമെന്നാണ് മസൂദ് പെസഷ്‌കിയന്റെ മറുപടി നല്‍കിയത്.

അതേസമയം, തങ്ങളുടെ യുദ്ധം ഹിസ്ബുള്ളക്കെതിരെയാണെന്നും ലെബനനെതിരെയോ അവിടുത്തെ ജനങ്ങള്‍ക്കെതിരെയോ അല്ലെന്ന് വ്യക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ നടപടി ഇറാന്‍ പിന്തുണയ്ക്കുന്ന സായുധ സംഘത്തിനെതിരെയാണ്.

വ്യോമാക്രമണം നടക്കുന്ന സ്ഥലങ്ങളില്‍ നിന്നും ഇപ്പോള്‍ ദയവായി ഒഴിഞ്ഞുപോകണം. സൈനിക നടപടി അവസാനിക്കുമ്പോള്‍ സുരക്ഷിതമായി വീടുകളിലേക്ക് തിരിച്ചെത്താമെന്ന് നെതന്യാഹു വ്യക്തമാക്കി.

ലെബനന് നേരെ നടത്തിയ വ്യോമാക്രമണത്തിനുശേഷം പുറത്തുവിട്ട വീഡിയോയിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലെബനനിലെ ജനങ്ങളെ ഹിസ്ബുള്ള മനുഷ്യകവചമായി ഉപയോഗിക്കുകയാണ്. ജനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ് ഹിസ്ബുള്ളയെന്നും അദേഹം പറഞ്ഞു.

Other News in this category



4malayalees Recommends