ഇത് കാനഡയോ ഇന്ത്യയോ ; ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് സ്ഥലത്തു നിന്ന് വീഡിയോ പങ്കുവച്ച് ചൈനീസ് യുവതി

ഇത് കാനഡയോ ഇന്ത്യയോ ; ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് സ്ഥലത്തു നിന്ന് വീഡിയോ പങ്കുവച്ച് ചൈനീസ് യുവതി
ഒരു കൂട്ടം ഇന്ത്യക്കാരെ കണ്ട് ഞെട്ടി ഇരിക്കുകയാണ് ഒരു ചൈനീസ് യുവതി. കാനഡയിലുള്ള ഇന്ത്യക്കാരുടെ എണ്ണം കണ്ടാണ് യുവതിയുടെ ഞെട്ടല്‍. കാനഡയിലെ ,ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് നടക്കുന്ന ഒരു സ്ഥലത്ത് വെച്ച് ചിത്രീകരിച്ച വീഡിയോ പങ്കുവെച്ചാണ് യുവതി അഭിപ്രായം രേഖപ്പെടുത്തിയത്. ഒരു പക്ഷേ ഈ വീഡിയോ കാണുമ്പോള്‍ പലര്‍ക്കും ഇത് ഇന്ത്യയിലാണെന്ന് തോന്നാമെന്ന് പറഞ്ഞാണ് യുവതി വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

കാനഡയിലെ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന സ്ഥലമാണെങ്കിലും തന്റെ ചുറ്റും ഇന്ത്യക്കാരാണെന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് എക്‌സില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം 2.8 ദശലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞു. വീഡിയോ വൈറല്‍ ആയതോടെ നിരവധി ആളുകളാണ് അഭിപ്രായങ്ങളുമായി രംഗത്ത് എത്തുന്നത്. ഈ വീഡിയോ പങ്കുവെക്കുന്ന യുവതി പോലും വിദേശിയല്ലേ എന്നായിരുന്നു ചിലരുടെ അഭിപ്രായം.

എന്നാല്‍ യുവതിയുടെ അഭിപ്രായം ഒട്ടും ശരിയല്ലെന്നും നിരവധി ചൈനക്കാരും കാനഡയില്‍ ഉണ്ട് എന്നും പലരും അഭിപ്രായപ്പെട്ടു. പല രാജ്യങ്ങളിലുള്ള ആളുകളുടെ വൈവിധ്യവും വികസനവുമെല്ലാമാണ് കാനഡയെ ഇന്ന് നിലനിര്‍ത്തുന്നതെന്നാണ് ചിലരുടെ അഭിപ്രായം.


Other News in this category



4malayalees Recommends