ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയാല്‍ പിന്തുണയ്ക്കില്ലെന്ന് ജോ ബൈഡന്‍

ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയാല്‍ പിന്തുണയ്ക്കില്ലെന്ന് ജോ ബൈഡന്‍
ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ പിന്തുണയ്ക്കില്ലെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇറാനുമേല്‍ പുതിയ ഉപരോധങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായുളള ടെലിഫോണ്‍ സംഭാഷണത്തിന് ശേഷമായിരുന്നു ബൈഡന്റെ പ്രതികരണം.

കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് ശേഷം ഇസ്രയേലിന് പൂര്‍ണ പിന്തുണയുമായി അമേരിക്കയും രം?ഗത്ത് എത്തിയിരുന്നു. ഇസ്രയേലിന് നേരെ ഇറാന്‍ തൊടുത്ത മിസൈലുകളെ വെടിവെച്ചിടാനും ജോ ബൈഡന്‍ ഉത്തരവിട്ടിരുന്നു. സ്വയം പ്രതിരോധത്തിന് എല്ലാ സഹായവും ബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നു.

സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നു. ഇറാന്റെ ആക്രമണത്തിന് മറുപടി നല്‍കണം. ഇറാനെതിരെ ജി7 രാജ്യങ്ങളുടെ ഉപരോധം ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിക്കുമെന്നും ബൈഡന്‍ പറഞ്ഞു. അതേസമയം ഇറാന്‍ വലിയ തെറ്റ് ചെയ്തുവെന്നും ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും നെതന്യാഹു പറഞ്ഞിരുന്നു. ഇറാന്‍ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ ജെറുസലേമില്‍ വിളിച്ചു ചേര്‍ത്ത മന്ത്രിസഭായോഗത്തിന് ശേഷമായിരുന്നു നെതന്യാഹു നിലപാട് അറിയിച്ചത്.

ലെബനനില്‍ ഇസ്രയേല്‍ കര ആക്രമണം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ കൊല്ലപ്പെട്ടത് 45 പേരാണ് ഈ സാഹചര്യത്തില്‍ ലെബനനിലെ തങ്ങളുടെ പൗരന്മാര്‍ക്ക് അമേരിക്കയും പല പാശ്ചാത്യ രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Other News in this category



4malayalees Recommends