50 വര്‍ഷം ഒരുമിച്ച് ജീവിച്ച ദമ്പതികള്‍ മരണത്തിലും ഒരുമിച്ചു ; ഹെലന്‍ ചുഴലിക്കാറ്റില്‍ ആലിംഗനം ചെയ്ത നിലയില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി

50 വര്‍ഷം ഒരുമിച്ച് ജീവിച്ച ദമ്പതികള്‍ മരണത്തിലും ഒരുമിച്ചു ; ഹെലന്‍ ചുഴലിക്കാറ്റില്‍ ആലിംഗനം ചെയ്ത നിലയില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി
ഹെലന്‍ ചുഴലിക്കാറ്റില്‍ വൃന്ദദമ്പതികള്‍ക്ക് ദാരുണാന്ത്യം. സൗത്ത് കാരോലൈനിലെ മാര്‍സി (74), ജെറി(78) എന്നിവരാണ് മരിച്ചത്.

ബീച്ച് ഐലന്‍ഡിലെ ഏറ്റവും വലിയ മരങ്ങളിലൊന്ന് വൃദ്ധ ദമ്പതികളുടെ മുറിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. പരസ്പരം ആലിംഗനം ചെയ്ത നിലയിലാണ് ജോണ്‍ സാവേജ് തന്റെ മുത്തശ്ശിയേയും മുത്തച്ഛനെയും കണ്ടെത്തിയത്.

കൗമാര പ്രായത്തില്‍ വിവാഹിതരായ ഇവര്‍ 50വര്‍ഷമായി ഒരുമിച്ച് കുടുംബ ജീവിതം നയിക്കുന്നു.

യുഎസില്‍ വന്‍ നാശനഷ്ടമാണ് ഹെലന്‍ ചുഴലിക്കാറ്റ് ഉണ്ടാക്കിയത്. നോര്‍ത്ത് കാരോലൈനയില്‍ മാത്രം 94 പേര്‍ മരിച്ചു. യുഎസിലാകെ 190 പേര്‍ മരണമടഞ്ഞു. നൂറു കണക്കിന് പേരെ കാണാതായി.

സൗത്ത് കാരോലൈന, ടെനിസി, വെര്‍ജീനിയ, ജോര്‍ജിയ, ഫ്‌ളോറിഡ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്.

Other News in this category



4malayalees Recommends