13 കാരിയായ പെണ്‍കുട്ടിയെ അക്രമിച്ച വീഡിയോ പുറത്ത് ; അഞ്ചു യുവാക്കള്‍ക്കെതിരെ നടപടി

13 കാരിയായ പെണ്‍കുട്ടിയെ അക്രമിച്ച വീഡിയോ പുറത്ത് ; അഞ്ചു യുവാക്കള്‍ക്കെതിരെ നടപടി
13 കാരിയെ അക്രമിച്ച സംഭവത്തില്‍ അഞ്ചു യുവാക്കളെ അറസ്റ്റ് ചെയ്യുകയും കര്‍ശന നിബന്ധനകളോടെ വിട്ടയക്കുകയും ചെയ്തു. മൂന്ന് യുവാക്കളെ ചൊവ്വാഴ്ച വിട്ടയച്ചു. ബാക്കി രണ്ടുപേരെ വ്യാഴാഴ്ചയും അറസ്റ്റ് ചെയ്തു വിട്ടയച്ചു. ഇരയായ പെണ്‍കുട്ടിയും അറസ്റ്റിലായവരും പ്രായപൂര്‍ത്തിയാകാത്തവരാണ്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

സെപ്തംബര്‍ 27ന് രാത്രി 8.30ന് ബോയ്‌സ് ഗൈറോ ബീച്ച് പാര്‍ക്കിലാണ് അക്രമം നടന്നത്. 30 ഓളം യുവാക്കള്‍ സംഭവത്തിന്റെ ദൃക്‌സാക്ഷികളായിരുന്നു.

പെണ്‍കുട്ടിയെ യുവാക്കള്‍ വളയുന്നതും വാക്ക് തര്‍ക്കവുമാണ് വീഡിയോയിലുള്ളത്. പിന്നാട് കുട്ടിയ്ക്ക് മേല്‍ അതിക്രമവും നടന്നു.

പെണ്‍കുട്ടി നിലത്തുവീണപ്പോള്‍ പലരും മണ്ണെറിയുകയും ആക്രോശിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തിന്റെ വീഡിയോകള്‍ പങ്കുവയ്ക്കരുതെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു.സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാനൊരുങ്ങുകയാണ് പൊലീസ്.

Other News in this category



4malayalees Recommends