വീട് ഒഴിഞ്ഞില്ല, ഇന്ത്യന്‍ വംശജന്റെ വീട്ടു സാധനങ്ങള്‍ പുറത്തിട്ട് കനേഡിയന്‍ വീട്ടുടമ ; വീഡിയോ ചര്‍ച്ചയാകുന്നു

വീട് ഒഴിഞ്ഞില്ല, ഇന്ത്യന്‍ വംശജന്റെ വീട്ടു സാധനങ്ങള്‍ പുറത്തിട്ട് കനേഡിയന്‍ വീട്ടുടമ ; വീഡിയോ ചര്‍ച്ചയാകുന്നു
കാനഡയില്‍ വീടൊഴിയാന്‍ കൂട്ടാക്കാത്ത ഒരു ഇന്ത്യക്കാരന്റെ വീട്ട് സാധനങ്ങള്‍ വീട്ടുടമ എടുത്ത് പുറത്ത് വയ്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പുകളുമായെത്തിയത്.

'ദേശീ യുവാവും വീട്ടുടമയും തമ്മില്‍ കലഹം. അവന്‍ വീട് ഒഴിയുന്നില്ലെന്നത് തന്നെ കാരണം. വീട്ടുടമ വന്ന് അവന്‍ സാധനങ്ങള്‍ എടുത്ത് പുറത്ത് വയ്ക്കാന്‍ തുടങ്ങി. ബ്രാംപ്ടണ്‍ കാനഡ.' വീഡിയോ പങ്കുവച്ച് കൊണ്ട് ജനപ്രീയ എക്‌സ് ഹാന്റിലായ ഘര്‍ കെ കലേഷ് കുറിച്ചു. വീഡിയോയില്‍ ഒരു വെള്ള ബര്‍മുഡ മാത്രം ധരിച്ച് നില്‍ക്കുന്ന ഇന്ത്യന്‍ വംശജന് മുന്നിലൂടെ കനേഡിയന്‍ പൗരനും മറ്റൊരാളും കിടക്കയും മറ്റ് വീട്ടുസാധനങ്ങളും എടുത്ത് പുറത്ത് വയ്ക്കുന്നു. ഈസമയം വാതില്‍ക്കല്‍ ഒരു കനേഡിയന്‍ വംശജയേയും കാണാം. ഇന്ത്യന്‍ വംശജന്‍ വീട്ടുടമസ്ഥനെ തെറിവിളിക്കുന്നതും നിങ്ങള്‍ നുണ പറഞ്ഞു എന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ഒറ്റ ദിവസം പിന്നിടുമ്പോള്‍ വീഡിയോ ഒന്നരലക്ഷത്തിന് മേലെ ആളുകളാണ് കണ്ടത്. നിരവധി പേര്‍ കുറിപ്പെഴുതാനെത്തി. ഇന്ത്യന്‍ വംശജന് മൂവേഴ്‌സ് ആന്റ് പാക്കേഴ്‌സ് സേവനം സൌജന്യമായി ലഭിച്ചുവെന്ന് ചിലര്‍ തമാശ പറഞ്ഞു. 'വാടകക്കാരന് ഒഴിഞ്ഞ് പോകാതിരിക്കാന്‍ കാരണങ്ങള്‍ ഉണ്ടായിരിക്കാം, പക്ഷേ, വീട്ടുടമസ്ഥര്‍ക്ക് അധികാരമില്ലെന്ന് തോന്നുന്നത് അനീതിയാണ്. എനിക്കിവിടെ രണ്ട് പേരോടും സഹതാപം തോന്നുന്നു. ഇത് ഒരു സങ്കീര്‍ണ്ണമായ പ്രശ്‌നമാണ്, രണ്ട് കക്ഷികളില്‍ നിന്നും കൂടുതല്‍ ധാരണ ആവശ്യമാണ്, ' ഒരു കാഴ്ചക്കാരന്‍ എഴുതി. 'സൌജന്യമായി ചലിക്കുന്ന സഹായം' എന്നായിരുന്നു ഒരു കുറിപ്പ്.

കുടിയേറ്റത്തിനെതിരെ കാനഡയില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണ്. താമസ സൗകര്യം ലഭ്യമല്ലാത്തത് കുടിയേറ്റക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

Other News in this category



4malayalees Recommends