ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ വിശുദ്ധ വിന്‍സന്റ് ഡി പോളിന്റെ തിരുനാള്‍ ആഘോഷിച്ചു.

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ വിശുദ്ധ വിന്‍സന്റ് ഡി പോളിന്റെ തിരുനാള്‍ ആഘോഷിച്ചു.
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പരസ്‌നേഹ പ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ വിന്‍സന്റ് ഡി പോളിന്റെ തിരുനാള്‍ ആഘോഷിച്ചു. ഇടവകയിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി അംഗങ്ങളാണ് തിരുനാളിന് പ്രസുദേന്തിമാരായത്. ഇടവക വികാരി റവ. ഫാ. സിജു മുടക്കോടില്‍ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. സേവനം മുഖമുദ്രയാക്കിയ വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുടെയും വിശുദ്ധ വിന്‍സന്റ് ഡി പോളിന്റെയും ചരിത്രത്തെ ആധാരമാക്കി റവ. ഫാ. സിജു മുടക്കോടില്‍ സന്ദേശം നല്‍കി. ക്രൈസ്തവര്‍ ത്യാഗപൂര്‍ണ്ണമായ സേവനത്തിന് വേണ്ടി വിളിക്കപെട്ടവരാണെന്നും, തങ്ങളുടെ സഹജീവികളുടെ കഷ്ടതയില്‍ സഹായം എത്തിക്കുവാനും അവരുടെ വേദനയില്‍ പങ്കുചേരുവാനും വനേടി ത്യാഗങ്ങള്‍ സഹിക്കുമ്പോഴാണ് ഓരോ ക്രൈസ്തവനും ക്രിസ്തുമനോഭാവത്തിലേക്ക് എത്തുന്നുന്നത് എന്ന അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹവിരുന്നോടെയാണ് തിരുനാള്‍ സമാപിച്ചത്. തിരുനാളിന് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി അംഗങ്ങളോടൊപ്പം സാബു കട്ടപ്പുറത്തിന്റെ നേതൃത്വത്തിലുള്ള കൈക്കാരന്‍മാരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും നേതൃത്വം നല്‍കി.


Other News in this category



4malayalees Recommends