ഇസ്രായേലിലേയ്ക്ക് സൈനികരെയും അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനവും അയക്കുമെന്ന് അമേരിക്ക; യുഎസ് തങ്ങളുടെ സൈനികരുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി

ഇസ്രായേലിലേയ്ക്ക് സൈനികരെയും അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനവും അയക്കുമെന്ന് അമേരിക്ക; യുഎസ് തങ്ങളുടെ സൈനികരുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി
ഇസ്രായേലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഇസ്രായേലിലേയ്ക്ക് സൈനികരെയും അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനവും അയക്കുമെന്ന് അമേരിക്ക.

ഇസ്രായേലിനെതിരെ ഇറാന്‍ മിസൈല്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഇടപെടല്‍. ഇസ്രായേലിന്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിനും ഇറാന്റെയും ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകളുടെയും ആക്രമണങ്ങളില്‍ നിന്ന് യുഎസ് ഉദ്യോഗസ്ഥരെ പ്രതിരോധിക്കുന്നതിനും അടുത്തിടെ യുഎസ് സൈന്യം നടത്തിയ വിപുലമായ ക്രമീകരണങ്ങളുടെ ഭാഗമായാണ് പുതിയ വിന്യാസമെന്ന് പെന്റഗണ്‍ വക്താവ് മേജര്‍ ജനറല്‍ പാട്രിക് റൈഡര്‍ പറഞ്ഞു. ഇറാന്‍ ആക്രമണം നടത്തിയപ്പോള്‍ മിഡില്‍ ഈസ്റ്റിലെ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ഇസ്രായേലിനെ പ്രതിരോധിക്കാന്‍ യുഎസ് സൈന്യം വലിയ രീതിയിലുള്ള ഇടപെടലുകള്‍ നടത്തിയിരുന്നു. അതേസമയം, ഇസ്രായേലില്‍ യുഎസ് മിസൈല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സൈനികരെ വിന്യസിക്കുക വഴി അമേരിക്ക തങ്ങളുടെ സൈനികരുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖി മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

Other News in this category



4malayalees Recommends