UK News

പുതിയ ഒമിക്രോണ്‍ തരംഗം പീക്കില്‍ എത്തിക്കഴിഞ്ഞു; വരുന്ന ആഴ്ചകളില്‍ കേസുകള്‍ കുത്തനെ ഇടിയുമെന്ന് വിദഗ്ധന്‍; വൈറസ് ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെയും, മരണപ്പെടുന്നവരുടെയും എണ്ണം ഉയരും?
 യുകെയില്‍ ഇപ്പോള്‍ വീശിയടിക്കുന്ന കോവിഡ് തരംഗം ഇതിനകം തന്നെ പീക്കില്‍ എത്തിച്ചേര്‍ന്നതായി വിദഗ്ധര്‍. വരുന്ന ആഴ്ചകളില്‍ കേസുകള്‍ കുത്തനെ ഇടിയാനും വഴിയൊരുങ്ങുമെന്ന് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റി ഇന്‍ഫെക്ഷ്യസ് ഡിസീസ് പ്രൊഫസര്‍ പോള്‍ ഹണ്ടര്‍ വ്യക്തമാക്കി.  ഒമിക്രോണിന്റെ കൂടുതല്‍ വ്യാപനശേഷിയുള്ള വകഭേദമായ ബിഎ.2 ഇതിനകം തന്നെ പുതിയ രോഗികളെ പിടികൂടാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിച്ചേര്‍ന്നതായി അദ്ദേഹം പറയുന്നു. എന്നിരുന്നാലും ചെറിയ സമയത്തേക്കെങ്കിലും കോവിഡുമായി ബന്ധപ്പെട്ട ആശുപത്രി പ്രവേശനങ്ങളും, മരണങ്ങളും ഉയരുന്നത് തുടരുമെന്ന് മെഡിക്കല്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.  ഇംഗ്ലണ്ടിലും, വെയില്‍സിലും 16 പേരില്‍ ഒരാള്‍ക്ക് വീതം ഇപ്പോള്‍ വൈറസ് ബാധയുണ്ടെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്ക്. സ്‌കോട്ട്‌ലണ്ടില്‍ ഇത്

More »

കരീബിയന്‍ യാത്രയുടെ അവസാന ദിനം 'നാച്വറല്‍ വയാഗ്ര' പരീക്ഷിച്ച് കെയ്റ്റ്; ബഹാമസിലെ പ്രാദേശിക ഭക്ഷണശാലകള്‍ കയറിയിറങ്ങി മീന്‍ വിഭവങ്ങളുടെ രുചി നുകര്‍ന്ന് വില്ല്യമും, ഭാര്യയും; വയാഗ്രയുടെ അതേ ഇഫക്ട് ലഭിക്കുന്ന മീന്‍ പരീക്ഷിച്ച് ഡച്ചസ്
 കരീബിയന്‍ യാത്രയിലെ അവസാന ഘട്ടത്തിലെത്തിയ കേംബ്രിഡ്ജ് ദമ്പതിമാര്‍ ബഹാമസിലെ പ്രാദേശിക ഫിഷ് ഫ്രൈയുടെ രുചി ആസ്വദിച്ചു. വയാഗ്രയുടെ അതേ ഇഫക്ട് ലഭിക്കുമെന്ന് പറയപ്പെടുന്ന പ്രാദേശിക വിഭവമായ 'കോഞ്ച് പിസ്റ്റോളും' കെയ്റ്റ് പരീക്ഷിച്ചു.  കോഞ്ചിന് അകത്ത് നിന്നും ലഭിക്കുന്ന നീളമുള്ള മാംസം എടുത്ത ശേഷമാണ് കൂടി നിന്നവരുടെ കൈയടിയുടെ അകമ്പടിയോടെ കെയ്റ്റ് അകത്താക്കിയത്. കോഞ്ചിന്റെ പുരുഷ

More »

ബ്രിട്ടനില്‍ കോവിഡ് റിട്ടയര്‍മെന്റ് മഹാമഹം! മഹാമാരിക്കിടെ ജോലി ഉപേക്ഷിച്ചത് 4 ലക്ഷത്തോളം ജീവനക്കാര്‍; 2 ലക്ഷത്തോളം പേര്‍ നേരത്തെ റിട്ടയര്‍ ചെയ്തു; സാമ്പത്തിക തിരിച്ചുവരവിന് ശ്രമിക്കുമ്പോള്‍ രാജ്യത്തിന് കൂടുതല്‍ 'ജോലിക്കാരെ' വേണം?
 കോവിഡ് മഹാമാരിയോടെ ലക്ഷക്കണക്കിന് പേര്‍ ബ്രിട്ടനില്‍ പരിപൂര്‍ണ്ണമായി ജോലി ഉപേക്ഷിച്ചെന്ന് കണക്കുകള്‍. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയെ പോസ്റ്റ്-കോവിഡ് ഹാംഗോവറില്‍ നിര്‍ത്തിപ്പൊരിച്ച് കൊണ്ടാണ് വന്‍തോതില്‍ ആളുകള്‍ ജോലി ഉപേക്ഷിച്ചത്.  'ദി ഗ്രേറ്റ് ലൈ-ഡൗണ്‍' എന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി വിശദീകരിക്കുന്ന പ്രതിഭാസത്തില്‍ 400,000 പേരുടെ കുറവ് തൊഴില്‍ രംഗത്ത്

More »

ഒമിക്രോണിന്റെ പഴയതും, പുതിയതുമായ വേര്‍ഷന്‍ രൂപപ്പെട്ട് രോഗം പരത്തുന്നു; ബ്രിട്ടനില്‍ 16ല്‍ ഒരാള്‍ക്ക് വീതം കോവിഡ് പിടിപെട്ടതായി റിപ്പോര്‍ട്ട്; പുതിയ വേരിയന്റ് വീണ്ടും നടമാടുന്നു; മഹാമാരി കാലത്തെ രണ്ടാമത്തെ ഉയര്‍ന്ന ഇന്‍ഫെക്ഷന്‍ നിരക്ക്
 ഒരാഴ്ചയ്ക്കിടെ മില്ല്യണിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് കേസുകള്‍ ജനുവരിയിലെ പീക്ക് സമയത്ത് രേഖപ്പെടുത്തിയ നിരക്കിലെത്തി. കഴിഞ്ഞ ആഴ്ച 4.2 മില്ല്യണിലേറെ ജനങ്ങള്‍ക്കാണ് വൈറസ് പിടിപെട്ടതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി. രണ്ട് മാസം മുന്‍പ് രേഖപ്പെടുത്തിയ 4.3 മില്ല്യണ്‍ റെക്കോര്‍ഡിന് അരികിലാണ് കേസുകള്‍ എത്തിയിരിക്കുന്നത്.  ഇംഗ്ലണ്ടിലും,

More »

ഋഷി സുനാകിന്റെ ഭാര്യയുടെ ഇന്‍ഫോസിസ് ബന്ധവും ഉപരോധവും ചര്‍ച്ചയാക്കി മാധ്യമങ്ങള്‍;റഷ്യന്‍ ഉപരോധത്തില്‍ ഇന്‍ഫോസിസ് ഭാഗമായില്ലെന്ന പേരില്‍ ബ്രിട്ടീഷ് ചാനസ്ലര്‍ ഋഷി സുനാകിന്റെ ഭാര്യയ്ക്ക് നേരെയും ഒളിയമ്പ് ; അക്ഷത മൂര്‍ത്തിയ്ക്കുള്ള ഡിവിഡന്റും വിവാദമാക്കി
റഷ്യയുടെ അധിനിവേശത്തിനെതിരെ വിവിധ രാജ്യങ്ങള്‍ ശക്തമായ ഉപരോധങ്ങളുമായി രംഗത്തുണ്ട്. ബ്രിട്ടന്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ചാന്‍സലര്‍ ഋഷി സുനകിന്റെ ഭാര്യയുടെ സ്വത്ത് സംബന്ധിച്ച് വിവാദം ഉയര്‍ന്നത്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ പുത്രിയാണ് ഋഷി സുനാകിന്റെ ഭാര്യയായ അക്ഷത

More »

പെട്രോള്‍ പമ്പുകള്‍ ചതിച്ചാശാനേ! ഋഷി സുനാക് വെട്ടിക്കുറച്ചത് 5 പെന്‍സ് ഫ്യുവല്‍ ഡ്യൂട്ടി; സ്റ്റേഷനുകള്‍ ജനങ്ങള്‍ക്ക് കൈമാറിയത് 2.71 പെന്‍സ് കുറവ് മാത്രം; ചാന്‍സലറുടെ സമാശ്വാസം 'കടലില്‍ കായം കലക്കുന്നത് പോലെ'; വിമര്‍ശനവുമായി എഎ
 ഇന്ധനത്തിന്റെ വില വര്‍ദ്ധന വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തുന്നവരെ മാത്രമല്ല, ഷോപ്പില്‍ നിന്നും അവശ്യ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെയും ബാധിക്കും. ഷോപ്പുകളില്‍ സാധനങ്ങള്‍ എത്തിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്ധനച്ചെലവ് ഏറുമ്പോള്‍ ഇതിന്റെ ഭാരം സ്വാഭാവികമായി ജനങ്ങളുടെ തലയിലാണ് ചെന്നുപതിക്കുക. ഈ ഘട്ടത്തിലാണ് താല്‍ക്കാലിക ആശ്വാസമേകാന്‍ ചാന്‍സലര്‍ ഋഷി സുനാക് മിനി

More »

വേനല്‍ക്കാലം എത്തിക്കഴിഞ്ഞു, ഔദ്യോഗികമായി! ക്ലോക്കുകള്‍ നാളെ പുലര്‍ച്ചെ ഒരു മണിക്കൂര്‍ മുന്നോട്ട്; അടുത്ത ആഴ്ച വരെ സുഖമുള്ള ചൂട് കാലാവസ്ഥ; പിന്നാലെ തണുപ്പ് തേടിയെത്തും; വാച്ചിലും, ക്ലോക്കിലുമെല്ലാം സമയം മാറ്റാന്‍ മറക്കല്ലേ!
 വേനല്‍ക്കാലം വന്നെത്തിയാല്‍ കാലാവസ്ഥയിലെ മാറ്റം കൊണ്ട് തന്നെ ഇതിന്റെ വരവ് നമ്മള്‍ അറിയും. എന്നാല്‍ ബ്രിട്ടനില്‍ ഇതോടൊപ്പം മറ്റൊരു കര്‍മ്മം കൂടി നമ്മള്‍ ചെയ്യേണ്ടതുണ്ട്. തണുപ്പ് കാലത്തിന് മുന്‍പായി പിന്നോട്ട് തിരിച്ചുവെച്ച ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നോട്ട് നീക്കുകയാണ് ആ കര്‍മ്മം! വര്‍ഷത്തില്‍ രണ്ട് തവണയാണ് യുകെയിലെ ക്ലോക്കുകള്‍ക്ക് ഈ സമയമാറ്റം വരുത്തുന്നത്.

More »

ഇംഗ്ലണ്ടിലെ ബാന്‍ഡ് എ മുതല്‍ ഡി വരെയുള്ള വീടുകള്‍ക്ക് ഏപ്രില്‍ 1 മുതല്‍ 150 പൗണ്ട് കൗണ്‍സില്‍ ടാക്‌സ് റിബേറ്റ്; 150 പൗണ്ട് ലഭിക്കാന്‍ എന്ത് ചെയ്യണം, കൗണ്‍സിലില്‍ അപേക്ഷ സമര്‍പ്പിക്കണോ, തിരിച്ചയ്‌ക്കേണ്ടി വരുമോ?
 ബ്രിട്ടനിലെ വര്‍ദ്ധിക്കുന്ന ജീവിത ചെലവില്‍ നിന്നും താല്‍ക്കാലിക ആശ്വാസ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ചിട്ടുള്ള കൗണ്‍സില്‍ ടാക്‌സ് റിബേറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ഭവന ഉടമകള്‍ക്ക് ലഭിക്കും. ഏപ്രില്‍ 1 മുതല്‍ നല്‍കുന്ന 150 പൗണ്ട് പേയ്‌മെന്റ് രാജ്യത്തെ 80% ഭവനങ്ങള്‍ക്കും ലഭിക്കുമെന്നാണ് കരുതുന്നത്.  സകല മേഖലയിലും വിലക്കയറ്റം

More »

ദി അപ്രന്റീസ് ജേതാവായി ബര്‍മിംഗ്ഹാമിലെ പഞ്ചാബി പെണ്‍കൊടി! ശക്തമായ പോരാട്ടത്തിനൊടുവില്‍ 15 എതിരാളികളെ മലര്‍ത്തിയടിച്ച് 250,000 പൗണ്ടിന്റെ നിക്ഷേപം കൈക്കലാക്കി ഹര്‍പ്രീത് കൗര്‍; ഡെസേര്‍ട്ട് പാര്‍ലറില്‍ യുകെയിലെ നം.1 ബ്രാന്‍ഡാക്കാന്‍ മോഹം
 ബിബിസിയിലെ ദി അപ്രന്റീസ് ഷോയുടെ ഫൈനലില്‍ ലോര്‍ഡ് ഷുഗറിന്റെ 250,000 പൗണ്ടിന്റെ നിക്ഷേപം കൈക്കലാക്കി പഞ്ചാബി പെണ്‍കൊടി ഹര്‍പ്രീത് കൗര്‍. ഫൈനലില്‍ കാതറീന്‍ ബേണിനെ മറികടന്നാണ് 30-കാരിയായ ഡെസേര്‍ട്ട് പാര്‍ലര്‍ ഉടമ വിജയിച്ച് കയറിയത്. തന്റെ വിജയകരമായ കോഫി, കേക്ക് ബിസിനസ്സിലെ യുകെയിലെ മുന്‍നിര ബ്രാന്‍ഡായി വളര്‍ത്താനാണ് കൗര്‍ ലക്ഷ്യമിടുന്നത്.  ബിസിനസ്സുകാരനായ ലോര്‍ഡ് ഷുഗര്‍

More »

തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നില്‍ ജനരോഷം ; പൊതു തെരഞ്ഞെടുപ്പില്‍ ജനപ്രീതി വീണ്ടെടുക്കാന്‍ ടാക്‌സ് ഇളവ് വേണം ; ഋഷി സുനകിന് മേല്‍ സമ്മര്‍ദ്ദമേറുന്നു

കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ പരാജയം ജനങ്ങളുടെ രോഷത്തിന്റെ മുന്നറിയിപ്പാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സുരക്ഷിതമാക്കാനെന്ന പേരില്‍ കൊണ്ടുവന്ന ടാക്‌സ് വര്‍ധന പലപ്പോഴും സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കൗണ്‍സില്‍

പലിശ നിരക്കുകള്‍ കുറയാന്‍ സമ്മര്‍ വരെ കാത്തിരിക്കേണ്ടി വരും; ജീവിതച്ചെലവ് പ്രതിസന്ധി അയയുന്നതിന്റെ സൂചനകള്‍ അന്വേഷിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് ചെലവുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമെന്ന് മുന്നറിയിപ്പ്

വ്യാഴാഴ്ചയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്കുകള്‍ സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഈ പ്രഖ്യാപനത്തില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ തീരെ കുറവാണെന്നാണ് മുന്നറിയിപ്പ് പുറത്തുവരുന്നത്. ജീവിതച്ചെലവ്

ലീഡ്‌സില്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് വിജയിച്ച കൗണ്‍സിലര്‍ 'അല്ലാഹു അക്ബര്‍' മുഴക്കി; വിജയം സമര്‍പ്പിച്ചത് ഗാസയിലെ ജനങ്ങള്‍ക്ക്; 40-ലേറെ സീറ്റുകളില്‍ ലേബറിനെ പരാജയപ്പെടുത്തിയത് മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മുന്‍നിര്‍ത്തി; മുന്നറിയിപ്പുമായി ടോറികള്‍

ലോക്കല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 'അല്ലാഹു അക്ബര്‍' മുഴക്കി ഗ്രീന്‍ പാര്‍ട്ടി കൗണ്‍സിലര്‍. ലീഡ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമാണ് 42-കാരനായ മോതിന്‍ അലി ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. തന്റെ വിജയം നാട്ടിലെ വോട്ടര്‍മാര്‍ക്ക് സമര്‍പ്പിക്കുന്നതിന് പകരം ഗാസയിലെ

യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു ; ഹൃദയാഘാതമെന്ന് സൂചന ; 25 കാരിയുടെ മരണ വാര്‍ത്തയില്‍ ഞെട്ടലോടെ സുഹൃത്തുക്കള്‍

തീര്‍ത്തും അപ്രതീക്ഷിതമായ ഒരു മരണം, അതും 25ാം വയസില്‍. യുകെയിലെ ഡെര്‍ബിക്ക് അടുത്ത് യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ ജോര്‍ജ് വറീത്, റോസിലി ജോര്‍ജ് ദമ്പതികളുടെ മകള്‍ ജെറീന ജോര്‍ജ് (25) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് മരണം

മുന്‍ പ്രധാനമന്ത്രിയാണെന്ന് പള്ളീല്‍ പോയി പറഞ്ഞാല്‍ മതി! ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ ബോറിസ് ജോണ്‍സനെ തടഞ്ഞ് ഗ്രാമവാസികള്‍; താന്‍ കൊണ്ടുവന്ന നിയമം നടപ്പാക്കിയവര്‍ക്ക് നന്ദി പറഞ്ഞ് ബോറിസ്

ഫോട്ടോ ഐഡി ഇല്ലാതെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. ഈ ഗ്രാമീണര്‍ക്ക് ഇപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചിരിക്കുകയാണ് ബോറിസ്. ഇദ്ദേഹം അധികാരത്തില്‍ ഉള്ളപ്പോള്‍ നടപ്പാക്കിയ നിയമം തെറ്റിക്കാന്‍

തലസ്ഥാനത്ത് സാദിഖ് ഖാന്റെ മൂന്നാം വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍; ഗാസ വിഷയത്തില്‍ ലേബറിനോടുള്ള എതിര്‍പ്പ് മറന്ന് 'വോട്ട് ബാങ്ക്'; മറ്റിടങ്ങളില്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി അല്‍പ്പം വിയര്‍ത്തതും ഇസ്രയേലിനെ എതിര്‍ക്കാത്തതിനാല്‍

ബ്രിട്ടനിലും വോട്ട് ബാങ്ക് രാഷ്ട്രീയം സജീവമാകുന്നതിന്റെ സൂചനകള്‍ നല്‍കി മേയര്‍ തെരഞ്ഞെടുപ്പ്. ലണ്ടനില്‍ മേയര്‍ പദവിയില്‍ സാദിഖ് ഖാനെ നിലനിര്‍ത്തുന്നതിലേക്ക് നയിച്ചത് ഈ വോട്ട് ബാങ്ക് തന്നെയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ പാര്‍ട്ടിയോട് അകന്ന് നിന്ന