ബ്രിട്ടനില്‍ കോവിഡ് റിട്ടയര്‍മെന്റ് മഹാമഹം! മഹാമാരിക്കിടെ ജോലി ഉപേക്ഷിച്ചത് 4 ലക്ഷത്തോളം ജീവനക്കാര്‍; 2 ലക്ഷത്തോളം പേര്‍ നേരത്തെ റിട്ടയര്‍ ചെയ്തു; സാമ്പത്തിക തിരിച്ചുവരവിന് ശ്രമിക്കുമ്പോള്‍ രാജ്യത്തിന് കൂടുതല്‍ 'ജോലിക്കാരെ' വേണം?

ബ്രിട്ടനില്‍ കോവിഡ് റിട്ടയര്‍മെന്റ് മഹാമഹം! മഹാമാരിക്കിടെ ജോലി ഉപേക്ഷിച്ചത് 4 ലക്ഷത്തോളം ജീവനക്കാര്‍; 2 ലക്ഷത്തോളം പേര്‍ നേരത്തെ റിട്ടയര്‍ ചെയ്തു; സാമ്പത്തിക തിരിച്ചുവരവിന് ശ്രമിക്കുമ്പോള്‍ രാജ്യത്തിന് കൂടുതല്‍ 'ജോലിക്കാരെ' വേണം?

കോവിഡ് മഹാമാരിയോടെ ലക്ഷക്കണക്കിന് പേര്‍ ബ്രിട്ടനില്‍ പരിപൂര്‍ണ്ണമായി ജോലി ഉപേക്ഷിച്ചെന്ന് കണക്കുകള്‍. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയെ പോസ്റ്റ്-കോവിഡ് ഹാംഗോവറില്‍ നിര്‍ത്തിപ്പൊരിച്ച് കൊണ്ടാണ് വന്‍തോതില്‍ ആളുകള്‍ ജോലി ഉപേക്ഷിച്ചത്.


'ദി ഗ്രേറ്റ് ലൈ-ഡൗണ്‍' എന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി വിശദീകരിക്കുന്ന പ്രതിഭാസത്തില്‍ 400,000 പേരുടെ കുറവ് തൊഴില്‍ രംഗത്ത് ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നത്. പലരും നേരത്തെ റിട്ടയര്‍ ചെയ്യുകയോ, രാജ്യം വിടുകയോ, സാമ്പത്തികമായി ആക്ടീവല്ലാത്ത അവസ്ഥയിലേക്ക് മാറുകയോ ചെയ്തിരിക്കാമെന്ന് ഒബിആര്‍ പറയുന്നു.

ജോലി ചെയ്യുന്ന പ്രായത്തിലുള്ള 210,000 പേരെ ബ്രിട്ടീഷ് തൊഴില്‍മേഖലയ്ക്ക് നഷ്ടമായെന്ന് ചാന്‍സലര്‍ ഋഷി സുനാകിന്റെ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റിനൊപ്പം ചേര്‍ത്ത ഒബിആര്‍ കണക്കുകള്‍ വ്യക്തമാക്കി. നേരത്തെ വിരമിക്കുകയും, ദീര്‍ഘകാല രോഗങ്ങള്‍ മൂലം ജോലി ഉപേക്ഷിക്കുകയോ ചെയ്തവരാണ് ഇതില്‍ ഭൂരിഭാഗവും.

190,000 പേരെ ജനസംഖ്യ കുറഞ്ഞത് മൂലമാണ് നഷ്ടമായത്. ബ്രക്‌സിറ്റ്, മഹാമാരി എന്നിവയാണ് ഇതിന് കാരണം. ജനുവരിയില്‍ 1.3 മില്ല്യണ്‍ തൊഴിലവസരങ്ങളാണ് ഉണ്ടായതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറയുന്നു. മഹാമാരിയുടെ ആഘാതം തൊഴിലാളികളുടെ എണ്ണത്തെ സാരമായി ബാധിച്ചെന്ന് റീഡ് എംപ്ലോയ്‌മെന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജെയിംസ് റീഡ് വ്യക്തമാക്കി.

മഹാമാരിയോടെ നിരവധി ആളുകള്‍ ജീവിതരീതി മാറ്റാന്‍ നിശ്ചയിക്കുകയായിരുന്നു. 50ന് മുകളിലുള്ളവര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്ത് ജോലി ഉപേക്ഷിച്ച് പോകുകയാണ് ചെയ്തത്. ഇത് ബ്രിട്ടനിലെ തൊഴിലവസരങ്ങള്‍ ഉയര്‍ത്താന്‍ സഹായിക്കുമെന്നതും ഒരു സന്തോഷ വാര്‍ത്തയാണ്.
Other News in this category



4malayalees Recommends