പുതിയ ഒമിക്രോണ്‍ തരംഗം പീക്കില്‍ എത്തിക്കഴിഞ്ഞു; വരുന്ന ആഴ്ചകളില്‍ കേസുകള്‍ കുത്തനെ ഇടിയുമെന്ന് വിദഗ്ധന്‍; വൈറസ് ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെയും, മരണപ്പെടുന്നവരുടെയും എണ്ണം ഉയരും?

പുതിയ ഒമിക്രോണ്‍ തരംഗം പീക്കില്‍ എത്തിക്കഴിഞ്ഞു; വരുന്ന ആഴ്ചകളില്‍ കേസുകള്‍ കുത്തനെ ഇടിയുമെന്ന് വിദഗ്ധന്‍; വൈറസ് ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെയും, മരണപ്പെടുന്നവരുടെയും എണ്ണം ഉയരും?

യുകെയില്‍ ഇപ്പോള്‍ വീശിയടിക്കുന്ന കോവിഡ് തരംഗം ഇതിനകം തന്നെ പീക്കില്‍ എത്തിച്ചേര്‍ന്നതായി വിദഗ്ധര്‍. വരുന്ന ആഴ്ചകളില്‍ കേസുകള്‍ കുത്തനെ ഇടിയാനും വഴിയൊരുങ്ങുമെന്ന് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റി ഇന്‍ഫെക്ഷ്യസ് ഡിസീസ് പ്രൊഫസര്‍ പോള്‍ ഹണ്ടര്‍ വ്യക്തമാക്കി.


ഒമിക്രോണിന്റെ കൂടുതല്‍ വ്യാപനശേഷിയുള്ള വകഭേദമായ ബിഎ.2 ഇതിനകം തന്നെ പുതിയ രോഗികളെ പിടികൂടാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിച്ചേര്‍ന്നതായി അദ്ദേഹം പറയുന്നു. എന്നിരുന്നാലും ചെറിയ സമയത്തേക്കെങ്കിലും കോവിഡുമായി ബന്ധപ്പെട്ട ആശുപത്രി പ്രവേശനങ്ങളും, മരണങ്ങളും ഉയരുന്നത് തുടരുമെന്ന് മെഡിക്കല്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇംഗ്ലണ്ടിലും, വെയില്‍സിലും 16 പേരില്‍ ഒരാള്‍ക്ക് വീതം ഇപ്പോള്‍ വൈറസ് ബാധയുണ്ടെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്ക്. സ്‌കോട്ട്‌ലണ്ടില്‍ ഇത് 11ല്‍ ഒരാള്‍ക്കാണ്. എന്നിരുന്നാലും ഒരു മില്ല്യണ്‍ പേരില്‍ ദിവസേന 1260 പുതിയ ഇന്‍ഫെക്ഷന്‍ എന്നതാണ് യുകെയിലെ സ്ഥിതിയെന്ന് പ്രൊഫസര്‍ ഹണ്ടര്‍ വ്യക്തമാക്കി.

ഏതാനും ആഴ്ച മുന്‍പ് 2680 എന്ന നിലയില്‍ നിന്നാണ് ഈ കുറവ്. അതുകൊണ്ട് തന്നെ പുതിയ തരംഗം പീക്കില്‍ എത്തിയെന്ന് കരുതാം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെന്‍മാര്‍ക്കിലും, നെതര്‍ലാന്‍ഡ്‌സിലും കണ്ട രീതിയില്‍ ബിഎ.2 നേരത്തെ തന്നെ പീക്കില്‍ എത്താനാണ് ഇവിടെയും സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം കോവിഡ് മരണങ്ങള്‍ ഇപ്പോള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതായി എന്‍എച്ച്എസ് ഡോക്ടറും, എക്‌സ്റ്റര്‍ യൂണിവേഴ്‌സിറ്റി അക്കാഡമിക്കുമായി ഡോ. ഡേവിഡ് സ്‌ട്രെയിന്‍ പറഞ്ഞു.
Other News in this category



4malayalees Recommends