കരീബിയന്‍ യാത്രയിലെ അവസാന ഘട്ടത്തിലെത്തിയ കേംബ്രിഡ്ജ് ദമ്പതിമാര്‍ ബഹാമസിലെ പ്രാദേശിക ഫിഷ് ഫ്രൈയുടെ രുചി ആസ്വദിച്ചു. വയാഗ്രയുടെ അതേ ഇഫക്ട് ലഭിക്കുമെന്ന് പറയപ്പെടുന്ന പ്രാദേശിക വിഭവമായ 'കോഞ്ച് പിസ്റ്റോളും' കെയ്റ്റ് പരീക്ഷിച്ചു.
കോഞ്ചിന് അകത്ത് നിന്നും ലഭിക്കുന്ന നീളമുള്ള മാംസം എടുത്ത ശേഷമാണ് കൂടി നിന്നവരുടെ കൈയടിയുടെ അകമ്പടിയോടെ കെയ്റ്റ് അകത്താക്കിയത്. കോഞ്ചിന്റെ പുരുഷ ജനനേന്ദ്രിയമാണ് ഈ മാംസഭാഗമെന്നാണ് പറയപ്പെടുന്നത്. താന്‍ വില്ല്യമിനേക്കാള്‍ അല്‍പ്പം സാഹസികയാണെന്ന് ഡച്ചസ് പറഞ്ഞപ്പോള്‍ അത് താന്‍ കൈകാര്യം ചെയ്‌തോളാമെന്നായിരുന്നു വില്ല്യമിന്റെ തമാശ നിറഞ്ഞ മറുപടി.
അബാക്കോ ദ്വീപിലെ അവസാന പരിപാടിയ്ക്കിടെയാണ് ഡ്യൂക്കും, ഡച്ചസും ഫിഷ് ഫ്രൈയില്‍ കയറിയത്. ബഹാമസിലെ ദ്വീപുകളില്‍ സാധാരണമായ പ്രാദേശിക ഭക്ഷ്യവിഭവങ്ങളാണ് ഇത്തരം ഫിഷ് ഫ്രൈകളില്‍ ലഭിക്കുക. കോഞ്ച് ഫ്രിട്ടേഴ്‌സ് പരീക്ഷിച്ചെങ്കിലും കോഞ്ച് സലാഡ് പരീക്ഷിച്ചിട്ടില്ലെന്ന് കെയ്റ്റ് കൂട്ടിച്ചേര്‍ത്തു.
ഇതോടെ കടയില്‍ നിന്നും ലഭിച്ച കോഞ്ച് സാലഡ് കെയ്റ്റ് കഴിച്ച് നോക്കുകയും ചെയ്തു. അടുത്തുള്ള ബാറില്‍ കയറിയ വില്ല്യമിന് ഗള്ളിവാഷാണ് നല്‍കിയത്. ഇത് ഇഷ്ടപ്പെട്ട വില്ല്യം താന്‍ ഇവിടെ തുടരാമെന്ന് തമാശ പറയുകയും ചെയ്തു.