ഒമിക്രോണിന്റെ പഴയതും, പുതിയതുമായ വേര്‍ഷന്‍ രൂപപ്പെട്ട് രോഗം പരത്തുന്നു; ബ്രിട്ടനില്‍ 16ല്‍ ഒരാള്‍ക്ക് വീതം കോവിഡ് പിടിപെട്ടതായി റിപ്പോര്‍ട്ട്; പുതിയ വേരിയന്റ് വീണ്ടും നടമാടുന്നു; മഹാമാരി കാലത്തെ രണ്ടാമത്തെ ഉയര്‍ന്ന ഇന്‍ഫെക്ഷന്‍ നിരക്ക്

ഒമിക്രോണിന്റെ പഴയതും, പുതിയതുമായ വേര്‍ഷന്‍ രൂപപ്പെട്ട് രോഗം പരത്തുന്നു; ബ്രിട്ടനില്‍ 16ല്‍ ഒരാള്‍ക്ക് വീതം കോവിഡ് പിടിപെട്ടതായി റിപ്പോര്‍ട്ട്; പുതിയ വേരിയന്റ് വീണ്ടും നടമാടുന്നു; മഹാമാരി കാലത്തെ രണ്ടാമത്തെ ഉയര്‍ന്ന ഇന്‍ഫെക്ഷന്‍ നിരക്ക്

ഒരാഴ്ചയ്ക്കിടെ മില്ല്യണിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് കേസുകള്‍ ജനുവരിയിലെ പീക്ക് സമയത്ത് രേഖപ്പെടുത്തിയ നിരക്കിലെത്തി. കഴിഞ്ഞ ആഴ്ച 4.2 മില്ല്യണിലേറെ ജനങ്ങള്‍ക്കാണ് വൈറസ് പിടിപെട്ടതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി. രണ്ട് മാസം മുന്‍പ് രേഖപ്പെടുത്തിയ 4.3 മില്ല്യണ്‍ റെക്കോര്‍ഡിന് അരികിലാണ് കേസുകള്‍ എത്തിയിരിക്കുന്നത്.


ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള ഓരോ 16 പേരിലും ഒരാള്‍ക്ക് നീതം രോഗം പിടിപെട്ടതായാണ് വ്യക്തമാക്കുന്നത്. അടുത്ത ആഴ്ച സൗജന്യ ടെസ്റ്റിംഗ് അവസാനിപ്പിക്കാന്‍ മന്ത്രിമാര്‍ ഒരുങ്ങവെയാണ് കണക്കുകള്‍ ഭീതി ഉയര്‍ത്തുന്നത്. ഒമിക്രോണിന്റെ പഴയതും, പുതിയതുമായ വേര്‍ഷനുകളായ ബിഎ.1, ബിഎ.2 എന്നിവ കൂടിച്ചേര്‍ന്ന് പുതിയ വേരിയന്റ് രൂപപ്പെട്ടതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കണ്ടെത്തി.

ഇത് തന്നെയാണ് കേസുകള്‍ ഉയരുന്നതില്‍ കലാശിച്ചിരിക്കുന്നത്. നിലവിലെ സ്‌ട്രെയിനെ അപേക്ഷിച്ച് പത്ത് ശതമാനം വേഗത്തിലാണ് മ്യൂട്ടേഷന്‍ സംഭവിച്ച വൈറസ് ജനങ്ങളെ പിടികൂടുന്നത്. ഇത് സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ പഠനം തുടരുകയാണ്.

രോഗം പിടിപെടാവുന്ന എല്ലാവരെയും ഇത് ബാധിക്കുമെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ജെയിംസ് നെയ്‌സ്മിത്ത് വ്യക്തമാക്കി. ഹെല്‍ത്ത് സര്‍വ്വീസിനെ സമ്മര്‍ദത്തിലാക്കുമ്പോഴും വാക്‌സിനേഷനും, ചികിത്സകളും, ഒമിക്രോണ്‍ ഗുരുതരമാകാത്തതും മൂലം ഭൂരിപക്ഷം പേര്‍ക്കും ജീവഹാനി നേരിടുന്നില്ല, അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഓരോ ദിവസവും 330,000 പേര്‍ക്ക് പ്രതിദിനം വൈറസ് പിടിപെടുന്നുവെന്ന് ഒഎന്‍എസ് വ്യക്തമാക്കുന്നു. ഈ ഘട്ടത്തില്‍ പബ്ലിക് ടെസ്റ്റിംഗ് ഒഴിവാക്കരുതെന്നാണ് സര്‍ക്കാരിനോട് ആവശ്യം ഉയരുന്നത്.
Other News in this category



4malayalees Recommends