Cinema

ശ്രീനഗറിലെ തിയേറ്ററുകള്‍ ഹൗസ്ഫുള്‍; പഠാനെ പ്രശംസിച്ച് നരേന്ദ്ര മോദി
ഇന്ത്യ എമ്പാടുമുള്ള തീയറ്ററുകളില്‍ ഹൗസ്ഫുള്‍ ആയി മുന്നേറുകയാണ് ഷാരൂഖ് നായകനായെത്തിയ പഠാന്‍. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 13 ദിവസം കൊണ്ട് 865 കോടി രൂപ കലക്ഷന് നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ശ്രീനഗറിലെ ഐനോക്‌സ് റാം മുന്‍ഷി ബാഗില്‍ നടന്ന പഠാന്റെ ഹൗസ്ഫുള്‍ ഷോകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചിരിക്കുകയാണ്. ദശാബ്ദങ്ങള്‍ക്കിപ്പുറം ശ്രീനഗറിലെ തിയറ്ററുകള്‍ ഹൗസ്ഫുള്‍ ആയി എന്നാണ് മോദി പറഞ്ഞത്. ലോകസഭയില്‍ സംസാരിക്കവെയാണ് മോദിയുടെ പ്രശംസ. ബോളിവുഡിനെക്കുറിച്ചും ബോളിവുഡ് താരങ്ങളെക്കുറിച്ചും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ബിജെപി പ്രവര്‍ത്തകരോട് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പഠാനെതിരെ വലിയ രീതിയിലുളള ബോയ്‌കോട്ട് ആഹ്വാനങ്ങളും പ്രതിഷേധങ്ങളും വന്ന സാഹചര്യത്തില്‍ ആയിരുന്നു ഇത്. പഠാന് നല്‍കുന്ന സ്‌നേഹത്തിന് ഷാറുഖ്

More »

ഇനി അങ്ങനെ സംഭവിക്കാന്‍ പാടില്ലെന്ന് ഞാന്‍ തീരുമാനിച്ചു; ചിമ്പുവുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് ഹന്‍സിക
കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഹന്‍സികയുടെ വിവാഹം ഏറെ നാളായി പ്രണയത്തിലായിരുന്ന ബിസിനസ്‌കാരന്‍ സൊഹൈല്‍ കതൂര്യ ആണ് ഹന്‍സികയുടെ ഭര്‍ത്താവ്. ഇരുവരും നേരത്തെ ബിസിനസ് പങ്കാളികളായിരുന്നു. ഈ പരിചയം പ്രണയമായി മാറുകയായിരുന്നു. രാജസ്ഥാനില്‍ വെച്ച് ആഘോഷ പൂര്‍വം നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമേ പങ്കെടുത്തിരുന്നുള്ളൂ. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍

More »

ലിപ്ലോക്ക് രംഗങ്ങളുമായി അനിഖ ; ഓ മൈ ഡാര്‍ലിംഗ് കൊറിയന്‍ ആരാധകയുടെ കഥ
ബാലതാരമായി എത്തി മലയാളത്തില്‍ മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ സിനിമകളിലൂടെയും പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് അനിഖ സുരേന്ദ്രന്‍. നടി മലയാളത്തില്‍ നായികയായി എത്തുന്ന ആദ്യ സിനിമയാണ് 'ഓ മൈ ഡാര്‍ലിംഗ്'. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കൊറിയന്‍ ആരാധികയായ പെണ്‍കുട്ടിയുടെയും അവളുടെ പ്രണയത്തിന്റെയും കഥ പറയുന്ന ഒരു ന്യൂജനറേഷന്‍ ചിത്രമാണിത്.

More »

നാണംകെടുത്തി കള്ളക്കേസില്‍ ജയിക്കാമെന്ന് കരുതേണ്ട: ബാബുരാജ്
റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെന്ന കേസില്‍ കഴിഞ്ഞ ദിവസം നടന്‍ ബാബു രാജിനെ അറസ്റ്റ് ചെയ്തുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തി അന്നു തന്നെ ജാമ്യമെടുത്ത് വീട്ടില്‍ തിരിച്ചെത്തിയിരുന്നുവെന്നും റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെന്ന പരാതിയില്‍ വാസ്തവമില്ലെന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ബാബുരാജ്. പരാതിക്കാരന്‍

More »

അശ്ലീല സൈറ്റില്‍ സെല്‍ഫി, ഡേറ്റിംഗിന് പോകാന്‍ വട്ടില്ലെന്ന് ഉണ്ണി മുകുന്ദന്‍
അശ്ലീല സൈറ്റില്‍ തന്റെ സെല്‍ഫി വച്ച് പ്രൊഫൈല്‍ ഉണ്ടാക്കിയതിനെതിരെ പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ചെറി എന്ന പേരിലുള്ള പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് ഇനി സോഷ്യല്‍മീഡിയയില്‍ സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നതു നിര്‍ത്തിയെന്നു പറയുകയാണ് നടന്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നടന്റെ പ്രതികരണം. ഇരുപത്തിയഞ്ചു വയസ്സുള്ള ചെറി എന്ന് പേരിലുള്ള പ്രൊഫൈലിനാണ് ഉണ്ണി

More »

പ്രഭാസ് കൃതി സനോന്‍ വിവാഹ നിശ്ചയം മാല്‍ഡിവ്‌സില്‍ ?
പ്രഭാസും കൃതി സനോണും ഡേറ്റിംഗിലാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. അടുത്ത ആഴ്ച മാല്‍ഡിവ്‌സില്‍ വെച്ച് വിവാഹ നിശ്ചയം ഔദ്യോഗികമായി നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'ആദിപുരുഷ്' എന്ന സിനിമയ്ക്ക് ശേഷമുള്ള

More »

മാളികപ്പുറം ഒടിടി റിലീസിനൊരുങ്ങുന്നു
സൂപ്പര്‍ഹിറ്റ് ചിത്രം മാളികപ്പുറം ഒടിടി റിലീസിനൊരുങ്ങുന്നു ഫെബ്രുവരി 15ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ ചിത്രം റിലീസ് ചെയ്യും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം ആസ്വദിക്കാനാകും. 2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയമാണ് ബോക്‌സ്ഓഫിസില്‍ നിന്നും നേടിയത്. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയെന്ന് അണിയറ

More »

വിജയ് ചിത്രത്തില്‍ നിന്ന് തൃഷയെ ഒഴിവാക്കി? ഒടുവില്‍ വിശദീകരണവുമായി അമ്മ
ലോകേഷ്‌വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന ലിയോയില്‍ നിന്ന് തൃഷയെ ഒഴിവാക്കിയതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്.. ഇപ്പോഴിതാ ഇത്തരം പ്രചരണങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയുടെ അമ്മ. തൃഷ ഇപ്പോഴും കാശ്മീരില്‍ ലിയോയുടെ ചിത്രീകരണത്തിലാണെന്നാണ് അമ്മ ഉമാ കൃഷ്ണന്‍ തമിഴ് ടെലിവിഷന്‍ ചാനലിനോട് പറഞ്ഞത്. കേട്ടത് ശരിയല്ല എന്നും സിനിമയുടെ

More »

ഭര്‍ത്താവ് ഉപദ്രവിച്ചു, സംഭവം വിവരിക്കവേ പൊലീസ് സ്‌റ്റേഷന് മുന്നില്‍ ബോധരഹിതയായി വീണ് രാഖി സാവന്ത്
ഭര്‍ത്താവ് ആദില്‍ തന്നെ ഉപദ്രവിക്കുന്നതായി നടി രാഖി സാവന്ത്. സംഭവം മാധയമങ്ങളോട് വിവരിക്കവേ ഇവര്‍ ഓഷിവാര പൊലീസ് സ്റ്റേഷന് മുന്നില്‍ ബോധരഹിതയായി വീണു.തന്റെ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് രാഖി നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് ഇവരുടെ ഭര്‍ത്താവ് ആദില്‍ ദുറാനിയെ അറസ്റ്റ് ചെയ്തിരുന്നു. ഐപിസി സെക്ഷന്‍ 406, 420 പ്രകാരമാണ് ഒഷിവാര പോലീസ് രാഖിയുടെ പരാതിയില്‍ എഫ്‌ഐആര്‍ ഫയല്‍

More »

നടി രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി; ജയിലിലാകാതിരിക്കാനുള്ള തട്ടിപ്പെന്ന് രണ്ടാം ഭര്‍ത്താവ്

ബോളിവുഡ് താരം രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി റിതേഷ് സിംഗ്. മുംബൈയിലെ ആശുപത്രിയില്‍ ഈ മാസം 14 മുതല്‍ താരം ചികിത്സയിലാണെന്നും ഗര്‍ഭ പാത്രത്തില്‍ ട്യൂമര്‍ ബാധിച്ചിരിക്കുകയാണെന്നും റിതേഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ ബോധരഹിതയായി കിടക്കുന്ന നടിയുടെ ചിത്രം സോഷ്യല്‍

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകളും ഫ്രഞ്ച് റിവിയേരയിലെത്തി

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകള്‍ ആരാധ്യയും ഫ്രഞ്ച് റിവിയേരയിലെത്തി. മെയ് 16ന് മകള്‍ക്കൊപ്പം റിവിയേരയിലെത്തിയ ഐശ്വര്യക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. 2024 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധക ലോകം. 2022ലെ

'കാര്‍ത്തിക്കും ധനുഷും എന്നോട് ചെയ്തത് ഒരിക്കലും പൊറുക്കാനാകില്ല,എന്തുകൊണ്ടാണ് സുചി ലീക്ക്‌സ് വിഷയത്തില്‍ ഉള്‍പ്പെട്ട ഒരു നടിയും പരാതി നല്‍കാതിരുന്നത് ; സുചിത്ര

സുചി ലീക്ക്‌സ് എന്ന ഹാഷ് ടാഗോടെ ഗായികയും ആര്‍ജെയുമായ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം നടന്നത്. എന്നാല്‍ സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും അവര്‍

അര്‍ദ്ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍ ; വിവാദത്തില്‍ പ്രതികരിച്ച് ക്ഷേത്ര ഭാരവാഹികള്‍

നടന്‍ വിനായകനെതിരെ പ്രതികരിച്ച് കല്‍പ്പാത്തി ക്ഷേത്രം ഭാരവാഹികള്‍. വിനായകന്‍ കല്‍പ്പാത്തി ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയപ്പോള്‍ അനുവദിച്ചില്ല എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രം ഭാരവാഹികള്‍ പ്രതികരിച്ച്

രണ്ടാഴ്ച കൊണ്ട് 10 കിലോ കുറച്ചു; ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി

കഠിന കഠോരമീ അണ്ഡകടാഹം എന്നെ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് പാര്‍വതി ആര്‍ കൃഷ്ണ. സിനിമയ്ക്ക് പുറമെ അവതാരികയായും മോഡലിങ്ങിലും യൂട്യൂബ് വ്‌ളോഗുകളിലൂടെയും സജീവമാണ് താരം. ഇപ്പോഴിതാ ഒരു മാസത്തിനുള്ളില്‍ 10 കിലോ ശരീര ഭാരം കുറച്ചതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍

കൈയ്യില്‍ പ്ലാസ്റ്ററിട്ട് ഐശ്വര്യ , ബാഗുമായി മകളും; കാര്യം അന്വേഷിച്ച് ആരാധകര്‍

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മുടങ്ങാതെ എത്തുന്ന താരങ്ങളില്‍ ഒരാളാണ് ഐശ്വര്യ റായ്. താരത്തിന്റെ ഔട്ട്ഫിറ്റുകളെല്ലാം ശ്രദ്ധ നേടാറുമുണ്ട്. ഇത്തവണ കാനില്‍ ശ്രദ്ധാകേന്ദ്രമാകാന്‍ ഐശ്വര്യ എത്തിയിട്ടുണ്ട്. എന്നാല്‍ താരത്തിന്റെ ഔട്ട്ഫിറ്റ് അല്ല ഇപ്പോള്‍ ശ്രദ്ധ നേടുന്നത്, മറിച്ച്