Cinema

പ്രിയങ്ക ലോകസുന്ദരിയായത് തട്ടിപ്പിലൂടെ ; ആരോപണവുമായി സഹ മത്സരാര്‍ത്ഥി
നടി പ്രിയങ്ക ചോപ്രക്ക് എതിരെ ആരോപണവുമായി മുന്‍മിസ് ബാര്‍ബഡോസ് ലെയ് ലാനി മാക്കോണി. പ്രിയങ്ക ലോകസുന്ദരിയായത് തട്ടിപ്പിലൂടെയാണ് എന്നാണ് അന്നത്തെ സഹമത്സരാര്‍ഥിയായ ലെയ് ലാനി തന്റെ യൂട്യൂബ് ചാനലിലൂടെ ആരോപിച്ചിരിക്കുന്നത്. പ്രിയങ്ക മത്സരത്തില്‍ കൃത്രിമം കാണിച്ചുവെന്നും വിധി കര്‍ത്താക്കള്‍ക്ക് പ്രിയങ്കയോട് പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നെന്നുമാണ് 22 വര്‍ഷങ്ങള്‍ക്ക് ശേഷം ലെയ് ലാനി വെളിപ്പെടുത്തുന്നത്. പ്രിയങ്ക തന്റെ സൗഹൃദം മത്സരത്തില്‍ മുതലെടുത്തുവെന്നും ആരോപണമുയര്‍ന്നിരിക്കുകയാണ്. 1999 ലും 2000 ലും ഇന്ത്യക്ക് ലോകസുന്ദരി പട്ടം കിട്ടാന്‍ കാരണം പേജന്റിന്റെ സ്‌പോണ്‍സര്‍മാരിലൊരാള്‍ ഇന്ത്യയില്‍ നിന്നായത് കൊണ്ടാണെന്നും ലെയ് ലാനി ആരോപിക്കുന്നു കൂടാതെ, മത്സരത്തില്‍ പ്രിയങ്കക്ക് മാത്രം മികച്ച വസ്ത്രങ്ങള്‍ നല്‍കി. കൂടാതെ ഭക്ഷണവും മറ്റും മുറിയില്‍

More »

രോഗാവസ്ഥയറിഞ്ഞ് സാമന്തയെ കാണാന്‍ പിണക്കം മറന്ന് നാഗചൈതന്യ എത്തിയോ ?
ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ് നടി സാമന്ത. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം തന്റെ രോഗ വിവരം ആരാധകരുമായി പങ്കുവച്ചത്. രോഗം ഭേദമാകാന്‍ താന്‍ വിചാരിച്ചതിലും അധികം സമയം വേണ്ടി വരും. അതുകൊണ്ടാണ് എല്ലാവരെയും അറിയിക്കുന്നത് എന്ന് താരം പോസ്റ്റില്‍ പറഞ്ഞിരുന്നു. താരങ്ങളും ആരാധകരുമായി നിരവധി പേരാണ്

More »

മുന്‍നിര നായികമാര്‍ക്ക് ചിലപ്പോള്‍ അത് താങ്ങാനായെന്ന് വരില്ല, സ്വാസികയെ നായികയാക്കിയതിനെ കുറിച്ച് സിദ്ധാര്‍ഥ് ഭരതന്‍
ഇറോട്ടിക് രംഗങ്ങളുള്ള 'ചതുരം' സിനിമയില്‍ സ്വാസികയെ കാസ്റ്റ് ചെയ്യാനുണ്ടായ കാരണം പറഞ്ഞ് സിദ്ധാര്‍ഥ് ഭരതന്‍. ഇറോട്ടിക് രംഗങ്ങള്‍ ചെയ്യാന്‍ തയാറാവുന്ന നായികയെ ആയിരുന്നു വേണ്ടിയിരുന്നത്. സോഷ്യല്‍മീഡിയയില്‍ വരുന്ന നെഗറ്റീവ് കമന്റ് മറികടക്കാന്‍ സാധിക്കുന്ന നായികയെ ആയിരുന്നു തിരഞ്ഞത് എന്നാണ് സിദ്ധാര്‍ഥ് പറയുന്നത്. ഈ സിനിമയുടെ കാസ്റ്റിംഗ് പൊതുവെ എളുപ്പമായിരുന്നു. എല്ലാവരും

More »

ഒരു സംഗീതജ്ഞനെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് ഒരു കലാകാരനും ചേര്‍ന്ന പ്രവര്‍ത്തിയല്ല ; തൈക്കുടം ബ്രിഡ്ജിനെതിരെ ഗായകന്‍ ശ്രീനിവാസ്
തൈക്കുടം ബ്രിഡ്ജിനെതിരെ ഗായകന്‍ ശ്രീനിവാസ്. 'കാന്താര'യിലെ 'വരാഹ രൂപം' ഗാനം നിര്‍ത്തി വയ്ക്കാനുള്ള കോടതി ഉത്തരവിലാണ് ഗായകന്‍ പ്രതികരിച്ചിരിക്കുന്നത്. ഒരു സംഗീതജ്ഞനെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് ഒരു കലാകാരനും ചേര്‍ന്ന പ്രവര്‍ത്തിയല്ല എന്നാണ് ഗായകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഗാനം 'നവരസം' പാട്ടിന്റെ കോപ്പിയടി ആണെന്ന് ചൂണ്ടിക്കാട്ടി തൈക്കുടം ബ്രിഡ്ജ് കോടതിയെ

More »

മുറുക്കി ശീലമില്ലാത്തത് കൊണ്ട് വായെല്ലാം പോയി, ഒപ്പം ചുമയുമുണ്ട് ; സലാര്‍ ചിത്രത്തിനായി പൃഥ്വി കഠിന പ്രയത്‌നത്തിലെന്ന് വെളിപ്പെടുത്തി മല്ലിക സുകുമാരന്‍
പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'സലാര്‍' ചിത്രത്തിനായി പൃഥ്വിരാജ് എടുക്കുന്ന കഠിന പ്രയത്‌നത്തെ കുറിച്ച് പറഞ്ഞ് മല്ലി സുകുമാരന്‍. സിനിമക്ക് വേണ്ടി മുറുക്കാന്‍ ചവച്ച് പൃഥ്വിരാജിന്റെ വായെല്ലാം പോയിരിക്കുകയാണെന്ന് പറഞ്ഞിരിക്കുകയാണ് താരത്തിന്റെ അമ്മ മല്ലിക സുകുമാരന്‍. വെറ്റില മുറുക്കി പൃഥ്വിരാജിന്റെ വായെല്ലാം പോയിരിക്കുകയാണ്. കഥാപാത്രത്തിന് വേണ്ടിയാണ് അവന്‍

More »

ഞാന്‍ എന്നെ തന്നെ വിളിച്ചത് ഡാന്‍സ് മാസ്റ്റര്‍ വിക്രം എന്നാണ്, ട്രോളുകള്‍ പ്രതീക്ഷിച്ച് തന്നെയാണ് ഇരുന്നത്: മഞ്ജു വാര്യര്‍
 ഇന്തോ അറബിക് ചിത്രമായ 'ആയിഷ' ആണ് മഞ്ജു വാര്യരുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന പുതിയ സിനിമ. ചിത്രത്തിലെ 'കണ്ണില് കണ്ണില്' എന്ന ഗാനം ശ്രദ്ധ നേടിയിരുന്നു. പാട്ട് വൈറലായതോടെ നിരവധി ട്രോളുകളും വന്നിരുന്നു. താന്‍ ട്രോളുകള്‍ പ്രതീക്ഷിച്ചിരുന്നു എന്ന് പറയുകയാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍. ചിത്രത്തില്‍ ചുരുണ്ട മുടിയാണ് മഞ്ജു വാര്യരുടെ കഥാപാത്രത്തിന് അതുകൊണ്ട് തന്നെ

More »

'പുനീതിന്റെ മരണം അറിഞ്ഞത് മൂന്ന് ദിവസത്തിന് ശേഷം'; സംസ്‌കാര ചടങ്ങുകളില്‍ എത്താത്തതിനെ കുറിച്ച് രജനികാന്ത്
കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ മരണം വളരെ വൈകിയാണ് താന്‍ അറിഞ്ഞതെന്ന് രജനികാന്ത്. പുനീതുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെങ്കിലും നടന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കാഞ്ഞതിന്റെ കാരണത്തെ കുറിച്ചാണ് രജനികാന്ത് സംസാരിച്ചത്. പുനീത് നമ്മളെ വിട്ടുപോയെങ്കിലും അദ്ദേഹത്തിന്റെ ആത്മാവ് നമുക്കൊപ്പം തന്നെയുണ്ട്. ശസ്ത്രക്രിയ നടത്തി ഐസിയുവില്‍ ആയിരുന്നതിനാല്‍

More »

നിങ്ങള്‍ ടോക്‌സിക്ക് ആകുന്നത് വരെ ഞാന്‍ മാന്യനായ വ്യക്തിയാണ് ; ജിഷിന്‍
 നടന്‍ ജിഷിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. നിങ്ങള്‍ ടോക്‌സിക്ക് ആകുന്നത് വരെ ഞാന്‍ മാന്യനായ വ്യക്തിയാണ് എന്ന കുറിപ്പോടെ തന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ജിഷിന്‍. ഒപ്പം ചിലര്‍ ചിലത് പറയുന്നത് , ചിലര്‍ക്ക് ചിലരോടുള്ളത് ആണെന്ന് തോന്നും . അത് മറ്റു ചിലര്‍ ചിലരോട് പറഞ്ഞ് ചിലച്ചു കൊണ്ടേയിരിക്കും. ഇങ്ങനെ ചിലക്കാന്‍ പ്രത്യേകിച്ച്

More »

രണ്ട് വര്‍ഷം മുമ്പ് വരെ ഇതിനെ കുറിച്ച് തനിക്ക് സംസാരിക്കാന്‍ സാധിക്കില്ലായിരുന്നു, അത്രത്തോളം ഭയത്തിലാണ് ജീവിച്ചത് ; പാര്‍വതി പറയുന്നു
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി ഒരു വ്യക്തി തന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയാണെന്ന് നടി പാര്‍വതി തിരുവോത്ത്. രണ്ട് വര്‍ഷം മുമ്പ് വരെ ഇതിനെ കുറിച്ച് തനിക്ക് സംസാരിക്കാന്‍ സാധിക്കില്ലായിരുന്നു, അത്രത്തോളം ഭയത്തിലാണ് ജീവിച്ചത്. രണ്ട് പുരുഷന്മാര്‍ തന്റെ മേല്‍വിലാസം തേടിപ്പിടിച്ച് വന്ന് താനും അവരും പ്രണയത്തിലാണെന്ന് പറഞ്ഞ് പരത്തുമായിരുന്നു എന്നാണ് പാര്‍വതി പറയുന്നത്. രണ്ട്

More »

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ് ; കങ്കണ

ബോളിവുഡില്‍ അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവുമാണ് തനിക്കും ലഭിക്കുന്നതെന്ന അവകാശവാദവുമായി നടി കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കങ്കണ ഇത് പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ്

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും

രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് നടി മൃണാള്‍ ഠാക്കൂറും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ 'ആവേശം' സിനിമ കണ്ട ശേഷമുള്ള ആവേശം പങ്കുവച്ചത്. സീത രാമം പോലുള്ള ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മൃണാല്‍. സാമന്ത, നയന്‍താര എന്നിവര്‍ക്ക് പിന്നാലെ ആവേശത്തെ

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയുളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും മികച്ച ഗാനങ്ങളാണ് വിജയ് യേശുദാസ് ആലപിച്ചിട്ടുള്ളത്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് വിജയ് യേശുദാസ്. തുടക്ക കാലത്ത് ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ എന്ന തരത്തില്‍

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

കോപ്പിയടി വിവാദത്തില്‍ പെട്ടിരിക്കുകയാണ് 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രവും സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും. മലയാളി അടക്കം ഡിജോ സംവിധാനം ചെയ്ത മൂന്ന് സിനിമകളും കോപ്പിയടിയാണെന്ന ചര്‍ച്ചകളാണ് ഉയര്‍ന്നിരിക്കുന്നത്. മലയാളി ഫ്രം ഇന്ത്യയ്‌ക്കെതിരെ തിരക്കഥാകൃത്ത് നിഷാദ് കോയ

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും ചിലര്‍ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി ; ഭാര്യ ആശയ്‌ക്കെതിരായ പരിഹാസത്തിന് മറുപടിയുമായി മനോജ് കെ ജയന്‍

ഗായകന്‍ കെ ജി ജയന്റെ മരണവാര്‍ത്ത ഏവരും വേദനയോടെയാണ് അറിഞ്ഞത്. അച്ഛന്റെ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുകൊണ്ട് മനോജ് കെ ജയന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്. അച്ഛന്റെ വേര്‍പാടിന് ശേഷം താന്‍ തിരിച്ചറിഞ്ഞ ശൂന്യതയെ കുറിച്ചും അദ്ദേഹത്തിന് ഇക്കാലയളവില്‍ സാധിച്ചെടുത്ത

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

കോവിഡ് 19 വാക്‌സിന്‍ എടുത്ത ശേഷമാണ് തനിക്ക് ഹൃദയാഘാതം വന്നതെന്ന് നടന്‍ ശ്രേയസ് തല്‍പഡെ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു നടന് ഹൃദയാഘാതം സംഭവിച്ചത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇത് തന്നെയാണോ ഹൃദയാഘാതത്തിന് കാരണമായത് എന്നതില്‍