രോഗാവസ്ഥയറിഞ്ഞ് സാമന്തയെ കാണാന്‍ പിണക്കം മറന്ന് നാഗചൈതന്യ എത്തിയോ ?

രോഗാവസ്ഥയറിഞ്ഞ് സാമന്തയെ കാണാന്‍ പിണക്കം മറന്ന് നാഗചൈതന്യ എത്തിയോ ?
ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ് നടി സാമന്ത. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം തന്റെ രോഗ വിവരം ആരാധകരുമായി പങ്കുവച്ചത്. രോഗം ഭേദമാകാന്‍ താന്‍ വിചാരിച്ചതിലും അധികം സമയം വേണ്ടി വരും. അതുകൊണ്ടാണ് എല്ലാവരെയും അറിയിക്കുന്നത് എന്ന് താരം പോസ്റ്റില്‍ പറഞ്ഞിരുന്നു.

താരങ്ങളും ആരാധകരുമായി നിരവധി പേരാണ് സാമന്തയ്ക്ക് പിന്തുണയും പ്രാര്‍ത്ഥനകളുമായി രംഗത്തെത്തിയത്. മുന്‍ ഭര്‍ത്താവ് നാഗചൈതന്യയുടെ സഹോദരന്‍ അഖില്‍ അക്കിനേനിയും ഉടന്‍ സുഖം പ്രാപിക്കട്ടെ എന്നുള്ള കമന്റുമായി എത്തിയിരുന്നു. എന്നാല്‍ മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

സാമന്തയുടെ രോഗവിവരം അറിഞ്ഞ് പിണക്കങ്ങള്‍ എല്ലാം മറന്ന് നാഗചൈതന്യ താരത്തെ കാണാന്‍ ആശുപത്രിയില്‍ എത്തി എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സൗത്ത് ഇന്ത്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് വ്യാജ വാര്‍ത്തകളാണെന്നും പ്രചാരണങ്ങളുണ്ട്.

സാമന്ത ആശുപത്രിയില്‍ അല്ല ഉള്ളത്. രോഗത്തില്‍ നിന്ന് പൂര്‍ണ്ണമായി സുഖം പ്രാപിക്കുന്നതിനാല്‍ അവരുടെ വീട്ടിലാണ് ഉള്ളത്. നാഗചൈതന്യ സാമന്തയെ സന്ദര്‍ശിച്ചിട്ടില്ല എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിക്കുന്നത്

Other News in this category



4malayalees Recommends