ഞാന്‍ എന്നെ തന്നെ വിളിച്ചത് ഡാന്‍സ് മാസ്റ്റര്‍ വിക്രം എന്നാണ്, ട്രോളുകള്‍ പ്രതീക്ഷിച്ച് തന്നെയാണ് ഇരുന്നത്: മഞ്ജു വാര്യര്‍

ഞാന്‍ എന്നെ തന്നെ വിളിച്ചത് ഡാന്‍സ് മാസ്റ്റര്‍ വിക്രം എന്നാണ്, ട്രോളുകള്‍ പ്രതീക്ഷിച്ച് തന്നെയാണ് ഇരുന്നത്: മഞ്ജു വാര്യര്‍

ഇന്തോ അറബിക് ചിത്രമായ 'ആയിഷ' ആണ് മഞ്ജു വാര്യരുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന പുതിയ സിനിമ. ചിത്രത്തിലെ 'കണ്ണില് കണ്ണില്' എന്ന ഗാനം ശ്രദ്ധ നേടിയിരുന്നു. പാട്ട് വൈറലായതോടെ നിരവധി ട്രോളുകളും വന്നിരുന്നു. താന്‍ ട്രോളുകള്‍ പ്രതീക്ഷിച്ചിരുന്നു എന്ന് പറയുകയാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍.


ചിത്രത്തില്‍ ചുരുണ്ട മുടിയാണ് മഞ്ജു വാര്യരുടെ കഥാപാത്രത്തിന് അതുകൊണ്ട് തന്നെ സലിംകുമാര്‍ 'ചതിക്കാത്ത ചന്തു' എന്ന സിനിമയില്‍ അവതരിപ്പിച്ച ഡാന്‍സ് മാസ്റ്റര്‍ വിക്രമമുമായുള്ള സാദൃശ്യത്തിനായിരുന്നു കൂടുതല്‍ ട്രോളുകള്‍ വന്നത്. താന്‍ സ്വയം ഡാന്‍സ് മാസ്റ്റര്‍ വിക്രം എന്നാണ് വിളിച്ചിരുന്നതെന്ന് മഞ്ജു പറയുന്നു.



Other News in this category



4malayalees Recommends