Cinema

പുലിമുരുകന്‍' ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം 'മോണ്‍സ്റ്റര്‍' തിയേറ്റര്‍ റിലീസ് ആയേക്കുമെന്ന് സൂചന
'പുലിമുരുകന്‍' ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം 'മോണ്‍സ്റ്റര്‍' തിയേറ്റര്‍ റിലീസ് ആയേക്കുമെന്ന് സൂചന. നിര്‍മ്മാതാക്കള്‍ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളുമായി നേരിട്ട് നടത്തിയ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്. മോണ്‍സ്റ്റര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചാല്‍ ഒടിടി ചര്‍ച്ചകള്‍ക്കൊടുവില്‍ തിയേറ്ററില്‍ എത്തുന്ന മോഹന്‍ലാലിന്റെ മൂന്നാമത്തെ ചിത്രമാകും ഇത്. മുമ്പ് മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 2', 'ട്വല്‍ത് മാന്‍', പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'ബ്രോ ഡാഡി' എന്നിവയാണ് ഒടിടിയില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങള്‍.  

More »

കമ്മട്ടിപ്പാടം കണ്ട അന്ന് തൊട്ട് ആഗ്രഹിച്ചതാണ്; മണികണ്ഠന്‍ ആചാരിയെക്കുറിച്ച് ലാല്‍ ജോസ്
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം 'സോളമന്റെ തേനീച്ചകളിലെ മണികണ്ഠന്‍ ആചാരിയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പങ്കുവച്ച് ലാല്‍ ജോസ്. അറുമുഖന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മണികണ്ഠനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് തന്റെ ആഗ്രഹമായിരുന്നു എന്നും പ്രതിബദ്ധതയും അഭിനിവേശവുമുള്ള ഒരു യഥാര്‍ത്ഥ നടന്‍ ആണ് മണികണ്ഠന്‍ എന്നും താരം ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട്

More »

മരുന്ന് കഴിച്ചില്ല; നഗ്‌നത പ്രദര്‍ശനത്തില്‍ തനിക്ക് സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തി ശ്രീജിത്ത് രവി
കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചെന്ന് സൂചന. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്‌നമാണെന്നുമാണ് ശ്രീജിത്ത് പൊലീസിനോട് പറഞ്ഞതെന്ന് ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലായ് നാലിന് വൈകിട്ട് 3.30ഓടെ അയ്യന്തോള്‍ എസ് എന്‍ പാര്‍ക്കിനടുത്ത് കാറിലെത്തിയ ശ്രീജിത്ത്

More »

വിമാനം പിടിച്ച് വരെ ആരാധകര്‍ എന്നെ തേടി എത്തിയിട്ടുണ്ട്; റഷ്യയിലെ ആരാധകരെക്കുറിച്ച് പ്രിയ വാര്യര്‍
റഷ്യയില്‍ നിന്ന് ഫ്‌ലൈറ്റ് പിടിച്ച് വരെ തന്നെ കാണാന്‍ ആരാധകരെത്തിയിട്ടുണ്ടെന്ന് പ്രിയ വാര്യര്‍. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മ്മയാണ് അത്. ഒരേ സമയം സന്തോഷവും ചമ്മലും തന്റെ മുഖത്ത് വന്നെന്നും പ്രിയ പറഞ്ഞു. താന്‍ റഷ്യയിലുണ്ടെന്ന് അറിഞ്ഞാണ് നാലു പേര്‍ അവിടെയെത്തിയത്. എന്നാല്‍ മൂന്ന് ദിവസം അവര്‍ അന്വേഷിച്ചിട്ടും തന്നെ കണ്ടെത്തിയില്ല. പീന്നിട് തന്റെയും സുഹൃത്തുകളുടെയും

More »

'കോവിഡ് തന്നെയും ബാധിച്ചു, മകന്‍ ജീവിക്കുന്നത് ഡയാലിസിസിലൂടെ'; വേദനയോടെ ഉഷ ഉതുപ്പ്
സ്വകാര്യ ജീവിതത്തിലെ ദുഃഖങ്ങള്‍ പങ്കുവച്ച് മലയാളികളുടെ പ്രിയ ഗായിക ഉഷ ഉതുപ്പ്. മകന്‍ സണ്ണി വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയില്‍ ആണന്നും, വൃക്ക മാറ്റിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നെന്നും ഉഷ പറഞ്ഞു. ഇപ്പോള്‍ ഡയാലിസിസിലൂടെയാണ് മകന്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും പണം തരും പടം എന്ന പരിപാടിക്കിടെ അവര്‍ പറഞ്ഞു. ജഗദീഷ്

More »

'അമ്മ'യുടെ ജനറല്‍ ബോഡി മീറ്റിംഗിലെ വിജയ് ബാബുവിന്റെ മാസ് എന്‍ട്രി വിഡിയോ ; കടുത്ത അതൃപ്തിയില്‍ മോഹന്‍ലാല്‍ ; യോഗത്തില്‍ വിളിച്ചുവരുത്തി ശകാരിച്ചു
'അമ്മ'യുടെ ജനറല്‍ ബോഡി മീറ്റിംഗിലെ വിജയ് ബാബുവിന്റെ മാസ് എന്‍ട്രി വിഡിയോയില്‍ കടുത്ത അതൃപ്തി അറിയിച്ച് മോഹന്‍ലാല്‍. യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്നവരെ വിളിച്ചുവരുത്തി യോഗത്തില്‍ ശകാരിക്കുകയും ചെയ്തു. യുട്യൂബ് ഉള്ളടക്ക നിയന്ത്രണ ചുമതല ബാബുരാജ് അടങ്ങുന്ന വര്‍ക്കിങ്ങ് കമ്മിറ്റിക്ക് കൈമാറി. അമ്മ'യുടെ യുട്യൂബ് ചാനലിലൂടെ മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ വിജയ് ബാബുവിന്റെ

More »

കുന്തോം കൊടച്ചക്രോം'; സജി ചെറിയാനെ പരിഹസിച്ച് ജോയ് മാത്യു
ഭരണഘടനയെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാനെതിരെ പരിഹാസവുമായി നടന്‍ ജോയ് മാത്യു. 'കുന്തോം കൊടച്ചക്രോം' അപ്പര്‍ കുട്ടനാടിലെ ഓണാട്ടുകരയിലെ ഗ്രാമഭാഷയില്‍ ഒരു ഹാന്‍ഡ് ബുക്ക്. സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രകാശനം ചെയ്യും. നിങ്ങളുടെ കോപ്പികള്‍ റിസര്‍വ് ചെയ്യൂ' എന്നായിരുന്നു ജോയ് മാത്യുവിന്റെ പരിഹാസം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങളെ കൊളളയടിക്കാന്‍

More »

ഓര്‍മ്മ നഷ്ടമാകുന്നു ; ഏറ്റവും വലിയ ഭയത്തെ കുറിച്ച് തമന്ന
തന്റെ ഏറ്റവും വലിയ ഭയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം തമന്ന. ഓര്‍മ്മ നഷ്ടമാവുന്നതാണ് തന്റെ ഏറ്റവും വലിയ ഭയമെന്നാണ് തമന്ന ട്വീറ്റ് ചെയ്തത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഇടവേളയില്‍ ആരാധകരുമായി ട്വിറ്ററില്‍ സംവദിക്കുമ്പോഴാണ് നടി ഇക്കാര്യം പറഞ്ഞത്. നിങ്ങളുടെ ധൈര്യത്തെ വിശ്വസിക്കുകയും ഓരോ നിമിഷവും പൂര്‍ണമായി ജീവിക്കുകയും ചെയ്യുക. ഇതാണ് ജീവിതം

More »

ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; 'അമ്മ'യില്‍ നിന്ന് അവധിയെടുക്കുകയാണെന്ന് ഇടവേള ബാബു
താര സംഘടനയായ 'അമ്മ'യില്‍ നിന്ന് അവധിയെടുക്കാനൊരുങ്ങി ജനറല്‍ സെക്രട്ടറിയായ നടന്‍ ഇടവേള ബാബു. സംഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഇടവേള ബാബു താത്കാലികമായി അവധി എടുക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ പ്രസിഡന്റ് മോഹന്‍ലാലും എക്‌സിക്യൂട്ടീവ് അംഗങ്ങളും അത്തരമൊരു തീരുമാനത്തിന്റെ ആവശ്യമില്ലെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറല്‍

More »

ആരു ജയിച്ചാലും അവര്‍ നമുക്ക് എതിരല്ലേ'; ശ്രീനിവാസന്‍

ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുണ്ടെന്നും ആരു ജയിച്ചാലും അവര്‍ നമുക്ക് എതിരല്ലേയെന്നും നടന്‍ ശ്രീനിവാസന്‍. താന്‍ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറയില്‍ വോട്ടു രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട്

എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല: രഞ്ജി പണിക്കര്‍

ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരിക്കും ഈ ജനവിധിയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്ന സമയങ്ങളില്‍ ജനാധിപത്യം അതിന്റെതായ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും.

കേരളത്തിലെ പ്രേക്ഷകര്‍ പഠിപ്പുള്ളവരാണ്, അതുകൊണ്ട് മമ്മൂട്ടിയുടെ സിനിമ സ്വീകരിച്ചു: വിദ്യ ബാലന്‍

മമ്മൂട്ടിക്ക് പ്രശംസകളുമായി ബോളിവുഡ് താരം വിദ്യ ബാലന്‍. ഖാന്‍മാര്‍ക്ക് പോലും 'കാതല്‍' എന്ന സിനിമ ചെയ്യാനുള്ള ധെര്യമുണ്ടാവില്ല എന്നാണ് വിദ്യ പറയുന്നത്. ബോളിവുഡില്‍ നിന്നും കാതല്‍ പോലൊരു സിനിമ ഉണ്ടാകില്ല. കേരളത്തിലെ പ്രേക്ഷകര്‍ സാക്ഷരരാണ്. അവര്‍ തുറന്ന മനസോടെ ഇത് സ്വീകരിക്കും എന്നാണ്

ഒരുപാട് സൂം ചെയ്ത് ഫോട്ടോ എടുക്കും; പാപ്പരാസികള്‍ക്കെതിരെ നോറ ഫത്തേഹി

പാപ്പരാസി ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരെ പ്രതികരിച്ച് നടി നോറ ഫത്തേഹി. പലപ്പോഴും തന്റെ പിന്‍വശത്തേക്ക് ഒരുപാട് സൂം ചെയ്താണ് ഫോട്ടോ എടുക്കുന്നത് എന്നാണ് നോറ പറയുന്നത്. മിക്ക നടിമാരുടെയും ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ പാപ്പരാസികള്‍ പകര്‍ത്തുന്നുണ്ടെങ്കിലും പിന്‍വശത്തേക്ക് സൂം

ഇലക്ഷന്‍ കഴിഞ്ഞു മാത്രം റിലീസ് ; ബോളിവുഡ് സിനിമാ റിലീസുകള്‍ നീട്ടുന്നു

ഈ വര്‍ഷം ഇതുവരെ റിലീസ് ചെയ്ത ബോളിവുഡ് സിനിമകള്‍ മിക്കതും ബോക്‌സ് ഓഫീസില്‍ ദുരന്തമായി മാറിയിരുന്നു. 50ന് അടുത്ത് ബോളിവുഡ് സിനിമകളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. എന്നാല്‍ വെറും അഞ്ച് സിനിമകള്‍ മാത്രമാണ് വിജയമായത്. അതുകൊണ്ട് തന്നെ വന്‍ പ്രതിസന്ധിയിലാണ് ബോളിവുഡ് സിനിമ

മോഹന്‍ലാലിന്റെയും ശോഭനയുടേയും മകളായി അമൃത വര്‍ഷിണി ?

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടിന്റെ L 360. ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ ശോഭന എന്നിവര്‍ ജോഡികളായി ചിത്രത്തില്‍ എത്തുന്നു എന്നതും ശ്രദ്ധേയമാണ്. ഇവരുടെ മകളായി സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്