വിമാനം പിടിച്ച് വരെ ആരാധകര്‍ എന്നെ തേടി എത്തിയിട്ടുണ്ട്; റഷ്യയിലെ ആരാധകരെക്കുറിച്ച് പ്രിയ വാര്യര്‍

വിമാനം പിടിച്ച് വരെ ആരാധകര്‍ എന്നെ തേടി എത്തിയിട്ടുണ്ട്; റഷ്യയിലെ ആരാധകരെക്കുറിച്ച് പ്രിയ വാര്യര്‍
റഷ്യയില്‍ നിന്ന് ഫ്‌ലൈറ്റ് പിടിച്ച് വരെ തന്നെ കാണാന്‍ ആരാധകരെത്തിയിട്ടുണ്ടെന്ന് പ്രിയ വാര്യര്‍. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മ്മയാണ് അത്. ഒരേ സമയം സന്തോഷവും ചമ്മലും തന്റെ മുഖത്ത് വന്നെന്നും പ്രിയ പറഞ്ഞു. താന്‍ റഷ്യയിലുണ്ടെന്ന് അറിഞ്ഞാണ് നാലു പേര്‍ അവിടെയെത്തിയത്.

എന്നാല്‍ മൂന്ന് ദിവസം അവര്‍ അന്വേഷിച്ചിട്ടും തന്നെ കണ്ടെത്തിയില്ല. പീന്നിട് തന്റെയും സുഹൃത്തുകളുടെയും സോഷ്യല്‍ മീഡിയ പോസ്റ്റിനെ പിന്തുടര്‍ന്ന് സെന്റ് പീറ്റേഴ്‌സ് ന?ഗരത്തിലെത്തിയെന്നും തന്റെ ഒപ്പം ഫോട്ടോ എടുത്തതിനു ശേഷമാണ് അവര്‍ തിരിച്ച് പോയതെന്നും നടി പറഞ്ഞു.

സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോകുമ്പോള്‍ ആളുകല്‍ തിരിച്ചറിയുകും ഫോട്ടോ എടുക്കാന്‍ വരുകയും ഒക്കെ ചെയ്യുമ്പോള്‍ തനിക്ക് ചമ്മലാണന്നും സുഹൃത്തുക്കള്‍ തന്നെ കളിയാക്കുമെന്നും പ്രിയ പറഞ്ഞു.

ഒരിക്കല്‍ മസ്‌കറ്റില്‍ പോയ സമയത്ത് ക്ലിയറന്‍സിനിടെയില്‍ എയര്‍പോട്ടിലെ ഓഫീസിലുണ്ടായിരുന്ന അറബി തന്നെ തിരിച്ചറിഞ്ഞന്നും ചെക്കിങ്ങില്ലാതെ തന്നെ പുറത്തു വിട്ടെന്നും പ്രിയ പറഞ്ഞു

Other News in this category



4malayalees Recommends